താനാണ് മണിച്ചിത്രത്താഴിൽ ശോഭനയ്ക് ശബ്‌ദം കൊടുത്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും എവർഗ്രീൻ സൂപ്പർഹിറ്റ് ക്‌ളാസിക്കൽ ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനുള്ളത്. ഒരു പക്ഷെ മണിച്ചിത്ര താഴിനോളം മികച്ച മറ്റൊരു ചിത്രം അതിനു…

മലയാള സിനിമയിലെ എക്കാലത്തെയും എവർഗ്രീൻ സൂപ്പർഹിറ്റ് ക്‌ളാസിക്കൽ ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനുള്ളത്. ഒരു പക്ഷെ മണിച്ചിത്ര താഴിനോളം മികച്ച മറ്റൊരു ചിത്രം അതിനു മുൻപോ പിൻപോ മലയാളത്തിൽ വേറെ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം. നിരവധി ആരാധകരെയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ നാഗവല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ശോഭനയായിരുന്നു. മികച്ച അഭിനയം തന്നെയാണ് ശോഭന കാഴ്ച്ച വെച്ചത്.

ശോഭനയ്ക് അല്ലാതെ നാഗവല്ലിയെ ഇത്ര മനോഹരമാക്കി അവതരിപ്പിക്കാൻ മറ്റൊരു നടിക്കും കഴിയുമായിരുന്നില്ല എന്നതാണ് സത്യം. അത്രയേറെ മനോഹരമായിട്ടാണ് ശോഭന നാഗവല്ലിയെ അഭിനയിച്ച് ഭലിപ്പിച്ചത്. ചിത്രത്തിൽ അണിനിരന്ന എല്ലാ താരങ്ങളും വളരെ മികച്ച രീതിയിൽ തന്നെ അഭിനയിച്ച് കൊണ്ടാണ് ചിത്രം ഇത്രയേറെ ക്ലാസ്സിക് ആയി മാറിയതും. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളൂം ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശോഭന കഴിഞ്ഞാൽ നാഗവല്ലി എന്ന കഥാപാത്രത്തെ ഇത്ര മനോഹരമാക്കി നിർത്തിയിരിക്കുന്നത് നാഗവല്ലിയുടെ ശബ്‌ദമാണ്. എന്നാൽ മണിച്ചിത്രത്താഴിൽ ശോഭനയ്ക് ഡബ്ബ് ചെയ്തിരിക്കുന്നത് പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആയ ഭാഗ്യ ലക്ഷ്മി ആണ്.

അത് കൊണ്ട് തന്നെ നാഗവല്ലിക്കും ഡബ്ബ് ചെയ്തിരിക്കുന്നത് ഭാഗ്യലക്ഷ്മി തന്നെയാണെന്നു എന്നാണ് പലരും വിചാരിച്ചിരുന്നത്. പല വേദികളിലും ഭാഗ്യലക്ഷ്മി ഈ കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ സംവിധായകൻ ഫാസിൽ തന്നെ തുറന്നു പറയുകയാണ്. മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനയ്ക്ക് രണ്ടു ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയും നാഗവല്ലിക്ക് ഡബ്ബ് ചെയ്തത് ദുർഗ്ഗാ എന്ന ഡബ്ബിങ് ആർട്ടിസ്റ്റുമാണ് എന്നാണ് ഫാസിൽ പറയുന്നത്. ഇതോടെ ഇത്ര വര്ഷമായുള്ള പലരുടെയും തെറ്റിധാരണകൾ മാറിയിരിക്കുകയാണ്.