Malayalam Article

വീണ്ടും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‍തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്.ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.

ഫോട്ടോഷൂട്ടിൽ വേഷവിധാനങ്ങളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. പല ഫോട്ടോഷൂട്ടുകളിലും സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടുകളാണോ ഇത് അല്ലെങ്കിൽ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾ ആണോ ഇതെന്നും അറിയില്ല. എങ്കിൽ തന്നെയും ഫോട്ടോഷൂട്ടിൽ എത്തിയ ദമ്പതികൾ അതീവ ഗ്ലാമറസ് ആയിട്ടാണ് എത്തിയിരിക്കുന്നത്.
നിരവതി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോഷൂട്ടുകൾക്ക് വിമർശനവുമായി എത്തിയിരിക്കുന്നത്. പലരും പല മോശം കമെന്റുകളുമാണ് ഈ ഫോട്ടോകൾക്ക് നല്കികൊണ്ടിരിക്കുന്നത്. നിരവധി പേരും ഇവർക്ക് എതിരെ വിമർശനവുമായി ആണ് എത്തുന്നത്. ഇവരെ ഇങ്ങനെ അഴിച്ച് വിട്ടിരിക്കുന്ന വീട്ടുകാരെ പറഞ്ഞാൽ മതി, ഫോട്ടോഷൂട്ട് ആണെന്ന് പറഞ്ഞു എന്ത് കോപ്രായവും കാണിക്കാമോ, പുതിയ തലമുറ ഇത്രയ്ക്കും അധപ്പതിച്ച്‌ പോയോ എന്ന് തുടങ്ങിയ നിരവധി കമെന്റുകളാണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.

Trending

To Top