മണിയന്‍പിള്ള രാജുവിന്റെ വിശപ്പടക്കിയ കൊച്ചിന്‍ ഹനീഫ!! സുഹൃത്തിന്റെ ഓര്‍മ്മകളിലൂടെ!!

നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിച്ചും സ്വഭാവ നടനായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി നിന്ന നടനാണ് കൊച്ചിന്‍ ഹനീഫ. അദ്ദേഹത്തിന്റെ വേര്‍പാട് എന്നും മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്.…

നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിച്ചും സ്വഭാവ നടനായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി നിന്ന നടനാണ് കൊച്ചിന്‍ ഹനീഫ. അദ്ദേഹത്തിന്റെ വേര്‍പാട് എന്നും മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്. പക്ഷേ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഈ ലോകത്തേട് വിടപറഞ്ഞത്. ഇപ്പോഴിതാ പ്രിയ സുഹൃത്ത് കൊച്ചിന്‍ ഹനീഫയെ കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ചാണ് അദ്ദേഹം വീണ്ടും കൊച്ചിന്‍ ഹനീഫയുെട ഓര്‍മ്മകളില്‍ എത്തിയത്. ഒരു മികച്ച നടന്‍ എന്നതിലുപരി മനസ്സില്‍ അങ്ങേയറ്റം കാരുണ്യവും സ്‌നേഹവും ഉള്ള വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു കൊച്ചിന്‍ ഹനീഫ എന്ന് തന്റെ അനുഭവങ്ങളിലൂടെ മണിയന്‍ പിള്ള രാജു പറയുന്നു. സിനിമയില്‍ തുടക്ക കാലത്ത് വിശപ്പടക്കാന്‍ പോലും പണം ഇല്ലാതിരുന്ന സമയത്തെ അനുഭവങ്ങളാണ് മണിയന്‍ പിള്ള രാജു പങ്കുവെച്ചത്.

ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ പണം ഇല്ലാതെ വന്നതോടെ കൊച്ചിന്‍ ഹനീഫയോട് പണം കടം ചോദിച്ച കഥയാണ് മണിയന്‍പിള്ള രാജു ആ വേദിയില്‍ വെച്ച് പങ്കുവെച്ചത്. ഉടന്‍ തന്നെ പൈസ എടുത്ത് തരികയും താന്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ അന്ന് കൊച്ചിന്‍ ഹനീഫ ഒന്നു കഴിച്ചിരുന്നില്ല, കാരണം അറിഞ്ഞപ്പോഴാണ് ആകെ ഉണ്ടായിരുന്ന പണമാണ് തനിക്ക് എടുത്ത നല്‍കിയത് എന്ന് താന്‍ അറിയുന്നത് എന്ന് മണിയന്‍പിള്ള രാജു പറയുന്നു.

എന്തൊരു അന്യായമാണിതെന്ന് ഹനീഫയോട് ചോദിച്ചിരുന്നു. ഖുറാനില്‍ അലക്കി തേച്ച് വെച്ച പോലൊരു പത്ത് രൂപ എടുത്താണ് ഹനീഫ തനിക്ക് തന്നത് എന്നാണ് മണിയന്‍ പിള്ള രാജു പറഞ്ഞത്.

എനിക്ക് ഒന്ന് രണ്ട് ദിവസമൊക്കെ ഭക്ഷണം കഴിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നും എന്നാല്‍ തനിക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമെന്നും. അത് കൊണ്ട് കുഴപ്പമില്ലെന്നും ഹനീഫ തന്നോട് പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറയുന്നു..