ആ മോഹൻലാൽ ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു, എന്നിട്ടും നിർമ്മാതാവിന് കിട്ടിയ പ്രതിഫലം

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു. നടൻ എന്നതിനുപരി മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് താരം. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം നിർമ്മിച്ചത്. നിർമ്മിച്ചവയിൽ പകുതിയിൽ ഏറെ…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു. നടൻ എന്നതിനുപരി മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് താരം. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം നിർമ്മിച്ചത്. നിർമ്മിച്ചവയിൽ പകുതിയിൽ ഏറെ ചിത്രങ്ങളും മണിയൻപിള്ള രാജുവിന് ലാഭം നേടി കൊടുത്തവയാണ്. അത് കൊണ്ട് തന്നെ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രങ്ങൾ കാണാൻ ആരാധകർക്കും താൽപ്പര്യം ഏറെ ആയിരുന്നു. ഹാസ്യ താരമായും വില്ലനായും എല്ലാം തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധകരുടെ പൾസ് അറിഞ്ഞു സിനിമ ചെയ്യാൻ അറിയാം എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചില സിനിമകൾ പരാചയപ്പെട്ടിട്ടുണ്ട് എന്നാണ് മണിയൻപിള്ള പറയുന്നത്.

താൻ ഏറെ പ്രതീക്ഷയോട് എടുത്ത ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. മികച്ച സിനിമ തന്നെയായിരുന്നു അത് എന്നതിൽ യാതൊരു സംശയവും ഇല്ലായിരുന്നു. അഭിനയ കുലപതി തിലകന്റെ അസാധ്യ പ്രകടനം ആയിരുന്നു ചിത്രത്തിൽ. എന്നാൽ ആ ചിത്രം പരാജയം ആയിരുന്നു. നല്ല ചിത്രം ആയിരുന്നിട്ട് കൂടിയും കണ്ണെഴുതിപൊട്ടും തൊട്ട് സിനിമയുടെ പരാജയം എന്നെ തളർത്തിയില്ല. നല്ല ചിത്രങ്ങൾ ചെയ്യണം എന്ന ചിന്ത ആയിരുന്നു എനിക്ക്. അങ്ങനെ ആണ് ഞാൻ അനന്തഭദ്രം നിർമ്മിക്കുന്നത്. അനന്തഭദ്രം മികച്ച ചിത്രം തന്നെ ആയിരുന്നു. എന്നാൽ അത് റിലീസ് ചെയ്യ്ത സമയം തെറ്റി പോയി.

maniyan pilla raju

രാജമാണിക്യം എന്ന വലിയ ചിത്രത്തിനെ ഒഴുക്കിൽ അനന്തഭദ്രം ശ്രദ്ധിക്കാതെ പോയി എന്നതാണ് സത്യം. എന്നാൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായ വെള്ളാനകളുടെ നാട് ഹിറ്റ് ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് നിന്ന് തനിക്ക് കിട്ടിയത് വെറും എഴുപത്തി അയ്യായ്യിരം രൂപ ആയിരുന്നു. സിനിമ ആകുമ്പോൾ അങ്ങനെ ഒരുപാട് റിസ്‌ക്കുകൾ ഉണ്ടെന്നും ഹിറ്റ് ആയി നിർമ്മാതാവിന് ഒരുപാട് പണം ലഭിച്ചു എന്ന് നമ്മൾ കരുതുന്ന പല ചിത്രങ്ങൾ എന്നാൽ നിർമ്മാതാക്കൾക്ക് വേണ്ടത്ര ലാഭം നേടി കൊടുക്കാത്തവ ആണ് എന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്.