പുതിയ ഒരാളെ കിട്ടിയപ്പോൾ സുനിച്ചനെ കളഞ്ഞു, ഒടുവിൽ പ്രതികരണവുമായി മഞ്ജു!

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ…

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.അതില്‍ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. പലപ്പോഴും മഞ്ജു തനിക് മോശമായ രീതിയിൽ കമെന്റ് ചെയ്തവരുടെ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ആണ് പോസ്റ്റ് ചെയ്യാറുള്ളത്. മഞ്ജുവിന്റെ ഇത്തരം പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.  കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്ന ഒരു വാർത്ത ആണ് മഞ്ജു ഭർത്താവ് സുനിച്ചനെ ഉപേക്ഷിച്ചെന്നും ഇപ്പോൾ മറ്റൊരാൾക്ക് ഒപ്പം ആണെന്നും. പലപ്പോഴും ഇത്തരത്തിൽ മഞ്ജുവും സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ആ വാർത്തകളോട് പ്രതികരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,

Manju Pathrose and Sunichen Divorce News
Manju Pathrose and Sunichen Divorce News

കുറച്ച് നാളുകൾ കൊണ്ട് കേൾക്കുന്ന ഒരു കാര്യം ആണ് ഞാനും സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്നും ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് ഞാൻ എന്നും. അതിന്റെ കാരണം മഞ്ജു സുനിച്ചൻ എന്ന പേര് മാറ്റി മഞ്ജു പത്രോസ് എന്ന് ആക്കിയത് ആയിരുന്നു. ഇപ്പോൾ സുനിച്ചനെ വേണ്ട എന്നും ഒരു പത്രോസിന്റെ പിറകെയാണ് ഇപ്പോൾ എന്നുമൊക്കെയാണ് ആളുകൾ പറഞ്ഞുണ്ടാക്കുന്നത്. ഈ പത്രോസ് എന്റെ അച്ഛൻ ആണ്. വിവാഹം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സുനിച്ചനോട് പറഞ്ഞിരുന്നു ഞാൻ എന്റെ പേര് മാറ്റില്ല എന്ന്. സുനിച്ചനും അത് സമ്മതം ആയിരുന്നു. എന്നാൽ ഞങ്ങൾ ആ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ആണ് സുനിച്ചന്റെ ഭാര്യ മഞ്ജു സുനിച്ചൻ എന്ന പേരിൽ അറിയപ്പെട്ടത്. പരുപാടിയിൽ അങ്ങനെ കേൾക്കാൻ തുടങ്ങിയപ്പോൾ ചിലരെങ്കിലും കരുതി അതാണ് എന്റെ യഥാർത്ഥ പേര് എന്ന്. manju-pathrose

പരുപാടി കഴിഞ്ഞു പുറത്ത് വന്നപ്പോൾ പതിയെ വീണ്ടും മഞ്ജു സുനിച്ചൻ മാറി മഞ്ജു പത്രോസ് എന്ന് ആക്കി. പോരാത്തതിന് സുനിച്ചൻ വിദേശത്തും ആണ്. അത് കൊണ്ട് തന്നെ സുനിച്ചന് ഒപ്പമുള്ള ചിത്രങ്ങൾ ഒന്നും ഞാൻ ഷെയർ ചെയ്യുന്നുമില്ല. അപ്പോഴേക്കും ആളുകൾ കരുതി ഞാൻ സുനിച്ചനെ ഉപേഷിച്ച് മറ്റൊരാൾക്ക് ഒപ്പമാണ് ഇപ്പോൾ എന്ന്. സുനിച്ചൻ  വിദേശത്ത് ആയത് കൊണ്ട് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത് എന്നും ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല എന്നും പത്രോസ് എന്റെ അച്ഛൻആണെന്നും ദയവ് ചെയ്തു ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്നുമാണ് മഞ്ജു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.