‘ആയിഷയായി മഞ്ജു ജീവിച്ചു’; ചിത്രത്തെ പ്രശംസിച്ച് കെകെ ശൈലജ

മഞ്ജു വാര്യർ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്ത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നാണ്. മികച്ച വിജയം നേടി…

മഞ്ജു വാര്യർ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്ത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നാണ്. മികച്ച വിജയം നേടി ആയിഷ രണ്ടാം വാരത്തിലേക്ക കടക്കുകയാണ്.ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുൻ മന്ത്രി കെകെ ശൈലജ.

കെകെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറച്ചത് ഇങ്ങനെയാണ്.’ആയിഷ’ കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയർത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂർണ്ണമായും പായുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്‌നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്.ആൾകൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയുംഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിൻറെ കഥ പറയുകയാണ് ‘ആയിഷ’. എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചുകൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു.ആയിഷ ടീമിന് അഭിനന്ദനങ്ങൾ.

ആയിഷ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്,തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായി പ്രദർശനത്തിയ ചിത്രമാണ്. മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.