എന്തൊരു വീടാണത്…!! മാനസികനില തെറ്റിപ്പോകും..! ബിഗ്ഗ് ബോസ്സ് വീടിനെ കുറിച്ച് മഞ്ജു പത്രോസ് പറഞ്ഞ വാക്കുകള്‍!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കൊടുവില്‍ മത്സരം അതിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകാണ്. കൂടുതല്‍ കടുത്ത ടാസ്‌കുകളും ബിഗ്ഗ്…

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കൊടുവില്‍ മത്സരം അതിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകാണ്. കൂടുതല്‍ കടുത്ത ടാസ്‌കുകളും ബിഗ്ഗ് ബോസ്സ് ഹൗസിലെ മത്സരാര്‍ത്ഥികളെ തേടിയെത്തുകയാണ്. 100 ദിവസത്തെ ഏകാന്തത താണ്ടി ജയിക്കുന്നവന്‍ ആര് അവരാണ് ഈ ഷോയുടെ വിജയി.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീട്ടിനുള്ളില്‍ പിടിച്ചു നില്‍ക്കുന്നവരുടെ മനോനില തന്നെയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ മഞ്ജു പത്രോസ് പറഞ്ഞ ഈ ഷോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ബിഗ്ഗ് ബോസ്സ്..അതെന്തൊരു വീടാണ് എനിക്കറിയാന്‍ പാടില്ല..

അവിടെ കൂടുതല്‍് ദിവസം നിന്നിരുന്നെങ്കില്‍ എന്റെ മാനസികനില തെറ്റിപ്പോയേനെ എന്നാണ് താരം പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബാത്ത്രൂമില്‍ പോലും പ്രൈവസിയില്ല. മൈക്കില്ലാത്ത ഒരു സ്ഥലം പോലുമില്ല. ആരോടും ഒരു സങ്കടം പോലും പറയാന്‍ പറ്റില്ല എന്നും മഞ്ജു പറയുന്നു. മാത്രമല്ല പുറത്ത് പോകണം എന്ന് താന്‍ ഓരോ ക്യാമറയ്ക്ക് മുന്നില്‍ പോയും സ്വകാര്യമായി പറയുമായിരുന്നു.

manju pathrose 1

തന്റെ ലിപ് ലൈനര്‍ ഉപയോഗിച്ച് വീട്ടില്‍ പോകണം എന്ന് എഴുതി അവിടെയുള്ള തപാല്‍ ബോക്‌സില്‍ നിക്ഷേപിക്കുമായിരുന്നു. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒന്ന് ഷാര്‍പ്പെന്‍ ചെയ്യാന്‍ പോലും ആ വീട്ടില്‍ ഒരു സാധനവും ഇല്ലാ.. എന്തൊരു വീടാണത്.. എനിക്കറിയില്ല എന്നായിരുന്നു ബിഗ്ഗ് ബോസ്സ് വീടിനെ കുറിച്ച് മഞ്ജു പറയുന്നത്.

bigg-boss-tamil-3-bedroom-759

അതേസമയം തന്റെ കുഞ്ഞിനെ കാണാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പുറത്ത് പോകണം എന്ന് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, അപ്പോഴും തനിക്ക് വോട്ട് കുറവായിരുന്നു എന്ന കാര്യം പോലും അറിയില്ലായിരുന്നു എന്നും മഞ്ജു പറയുന്നു.