റിമി അന്ന് പറഞ്ഞത് സത്യമായി, എന്റെ ജീവിതത്തിലും അത് സംഭവിച്ചു, മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ…

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും  49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്.

 

ഇപ്പോൾ റിമി തന്റെ ജീവിതം മാറുമെന്ന് പറഞ്ഞത് സത്യമായി  എന്ന് പറയുകയാണ് മഞ്ജു, വെറുതെ അല്ല ഭാര്യ ഫൈനലിലെ വേദിയിൽ വച്ച് ഓഡീഷനിൽ പങ്കെടുക്കാൻ എത്തിയ തങ്ങളുടെ കയ്യിൽ ആയിരം രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. അപ്പോൾ ഇതിന് മറുപടിയെന്നോണം ആ വേദിയിൽ വച്ച് ഗായിക റിമി ടോമി പറഞ്ഞത് മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തുമെന്നാണ്. ആ പ്രവചനം അച്ചട്ടാകുകയും മഞ്ജു സിനിമയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ നിരവധി അവസരങ്ങൾ  താരത്തിനെ തേടി എത്തുന്നത്. അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ മഞ്ജു ചെയ്തു,

റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു.   ആ ഇടയ്ക്കാണ് മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെടുകയും മത്സരത്തിൽ നാലാമതെത്തുകയും ചെയ്തു. ഇതിലെ വിജയ് ആയശേഷം മഞ്ജുവിന്  പിന്നെ തിരികെ നോക്കേണ്ടി വന്നിട്ടില്ല.