വിവാഹത്തിന് മുൻപ് രാത്രി ഞാൻ നിക്കിനെയും കൊണ്ട് വീട്ടിൽ ചെന്നു, 'അമ്മ ഞങ്ങളെ കണ്ടതും ഓടി ബാത്‌റൂമിൽ കയറി - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹത്തിന് മുൻപ് രാത്രി ഞാൻ നിക്കിനെയും കൊണ്ട് വീട്ടിൽ ചെന്നു, ‘അമ്മ ഞങ്ങളെ കണ്ടതും ഓടി ബാത്‌റൂമിൽ കയറി

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ കാരമാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും സജീവമായ ശേഷമായിരുന്നു നടി പോപ്പ് ഗായകനായ നിക്കുമായി പ്രണയത്തിലായത്. തുടര്‍ന്ന് 2018ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു പ്രിയങ്ക.

തന്റെ  കരിയറിലെ ഇതുവരെയും ആര്‍ക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും സിനിമാലോകത്തു നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്നതാണ്. പുസ്തകത്തില്‍ പറയുന്ന പല സംഭവങ്ങളും ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളും ചില സംവിധായകരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോൾ പ്രിയങ്ക തന്റെ ബുക്കിൽ കുറിച്ച ഒരു കാര്യമാണ് ഏറെ ചർച്ചയാകുന്നത്.

Priyanka chopra about nick

Priyanka chopra about nick

തന്റെ ‘അമ്മ ആദ്യമായി നിക്കിനെ കണ്ടപ്പോൾ ഉള്ള കാര്യമാണ് പ്രിയങ്ക തുറന്നെഴുതിയിരിക്കുന്നത്, പ്രിയങ്ക എഴുതിയിരിക്കുന്നത് ഇങ്ങനെ, ”അമ്മ ആകെ ഞെട്ടിയിരുന്നു. സമയം രാത്രി ഒരു മണിയും. അമ്മ നൈറ്റ് ഡ്രസ് ആയിരുന്നു ധരിച്ചിരുന്നത്. ഞങ്ങളിത് ഒരിക്കലും മറക്കില്ല. കാരണം എനിക്കും ഇത് അസ്വാഭാവികമായിരുന്നു. ഒരു പയ്യനെ വീട്ടിലേക്ക് കൊണ്ടു വരികയാണ്. തീര്‍ത്തും അസ്വാഭാവികം. അമ്മ ഞെട്ടിയാണ് എഴുന്നേറ്റത്. ഒരു സെക്കന്റ് എന്നു പറഞ്ഞ് അമ്മ ബാത്ത്‌റൂമിലേക്ക് പോയി. ലിപ്സ്റ്റിക് ഇടുകയായിരുന്നു. പിന്നെ എന്നെ അകത്തേക്ക് വിളിച്ചു’ ”എന്താ പറയാതെ വന്നതെന്ന് അമ്മ ചോദിച്ചു. ഞാന്‍ പുറത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞു. നിങ്ങള്‍ പുറത്ത് വരുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ലിപ്സ്റ്റിക് ഇടുന്നതെന്ന് ഞാന്‍ ചോദിച്ചു”

നാളുകളുടെ പ്രണയത്തിന് ശേഷം 2018ലാണ് പ്രിയങ്കയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് പ്രിയങ്ക പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസത്തെ സോഷ്യല്‍ മീഡിയ പരിഹസിച്ചപ്പോഴും താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു.

Trending

To Top