ഒരു പെണ്ണല്ലേ, ഇത്ര തന്റേടം പാടില്ല, മഞ്ജുവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു പെണ്ണല്ലേ, ഇത്ര തന്റേടം പാടില്ല, മഞ്ജുവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു!

കഴിഞ്ഞ ദിവസം ആണ് ആനി ശിവ എന്നാ പെൺകുട്ടി തന്റെ ജീവിത സാഹചര്യങ്ങളോട് എല്ലാം പൊരുതി ഒടുവിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്ന പദവിയിൽ എത്തിയത്. നിരവധി പേരാണ് ആനിക് ആശംസകളുമായി എത്തിയത്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളർന്നു പോകാതെ പോരാടി വിജയം കൈവരിച്ച വനിതയെ അഭിനന്ദിച്ച് കൊണ്ട് എത്തിയവരുടെ എണ്ണം നിരവധി ആണ്. മഞ്ജു പത്രോസും ആനി ശിവയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. മഞ്ജുവിന്റെ കുറിപ്പ് വായിക്കാം,

നീ ഒന്ന് മനസിലാക്കണം… നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി.. അഭിപ്രായം പറയാറാകുമ്പോൾ ചോദിക്കാം.. ഇപ്പൊ ഇവിടെ പറയാൻ ആണുങ്ങൾ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളിൽ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.. ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല.. നമുക്കുള്ള പാഠമാണ്.. നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാൻ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും.. സ്വയം തിരിച്ചറിയൂ.. സ്വന്തം കഴിവുകളിലേക്ക് നോക്കു.. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്… അഭിമാനം ആനി ശിവ. നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും പ്രചോദനം ആണ്.

NB : നിങ്ങളുടെ ഉയർച്ച കളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്.. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് “സമൂഹം” എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മൾ വേണ്ട എന്ന് വെക്കുന്നത്.. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ.

Trending

To Top