കരഞ്ഞു തളർന്നു കിടന്നപ്പോൾ ഒന്ന് മനസിലായി ജീവിക്കാനാണ് പാട് , മരിക്കാൻ ഈസി ആണ് ; നമ്മൾ ഇല്ലാതായാൽ ഇവിടെ ആർക്ക് എന്ത് നഷ്ടം?

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലും സീരിയലിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ സ്വകാര്യ ജീവിതം പലയിടങ്ങളിലും…

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലും സീരിയലിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ സ്വകാര്യ ജീവിതം പലയിടങ്ങളിലും ചർച്ചയാകാറുണ്ടേയിരുന്നെങ്കിലും, അതിനെയെല്ലാം വക വയ്ക്കാതെ മുന്നോട്ട് പോവുകയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വിഡിയോയും ഒപ്പം ആ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് ഏവരും ശ്രദ്ധിച്ചിരുന്നത്. “ജീവിച്ചു തുടങ്ങുമ്പോൾ തോൽപ്പിക്കാൻ പലരും വരും…

ഉറക്കമില്ലാതെ കരഞ്ഞു തളർന്നു കിടന്നപ്പോൾ ഒന്ന് മനസിലായി ജീവിക്കാനാണ് പാട്.. മരിക്കാൻ ഈസി ആണ് എന്ന്… നമ്മൾ ഇല്ലാതായാൽ ഇവിടെ ആർക്ക് എന്ത് നഷ്ടം? ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോകും… ജീവിക്കണം.. കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം.” ഒട്ടനവധി കമന്റുകളാണ് മഞ്ജുവിന്റെ ഈ പോസ്റ്റിനു താഴെയായി എത്തിയിരിക്കുന്നത്.