‘സ്വാസികയെ ഇരുത്തി നാരിപൂജ ചെയ്ത ക്ഷേത്രം പൊളിച്ചു കളയുവാൻ കോടതി ഉത്തരവായി’ ; മറുപടി പറയാതെ താരം

സീരിയലുകളിലൂടെത്തി പിന്നീട് മലയാള സിനിമയിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് സ്വാസിക വിജെ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തെ തേടി ഒടുവിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം…

സീരിയലുകളിലൂടെത്തി പിന്നീട് മലയാള സിനിമയിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് സ്വാസിക വിജെ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തെ തേടി ഒടുവിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ സ്വാസിക ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്ന ഒരു കമന്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം. വൈൻ റെഡ് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “സ്വാസികയെ ഇരുത്തി നാരിപൂജ ചെയ്ത ക്ഷേത്രം പൊളിച്ചു കളയുവാൻ കോടതി ഉത്തരവായി, അറിഞ്ഞോ സ്വാസികെ” എന്നായിരുന്നു ഒരാളുടെ കമന്റ്.

എന്നാൽ താരം ഈ കമ്മന്റുകൾക്കൊന്നും മറുപടി നൽകിയിട്ടില്ല. കഴിഞ്ഞിടയ്ക്കായിരുന്നു സ്വാസികയുടെ നാരി പൂജ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ എത്തിയത്. അതിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ആ ഒരു സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരം കമന്റുകളും എത്തിയിരിക്കുന്നത്.