ആ മൊട്ടയോട് പറഞ്ഞേക്കണം മേലാല്‍ അങ്ങിനെ ചെയ്യരുതെന്ന്: ലളിത ചേച്ചിയുടെ ഓര്‍മ്മകളില്‍ മഞ്ജുപിള്ള

അന്തരിച്ച പ്രമുഖ നടി കെ.പി.എ.സി ലളിതയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ലളിത ചേച്ചി പറഞ്ഞ കാര്യങ്ങളാണ് മഞ്ജു പങ്കുവെച്ചത്. ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ…

അന്തരിച്ച പ്രമുഖ നടി കെ.പി.എ.സി ലളിതയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ലളിത ചേച്ചി പറഞ്ഞ കാര്യങ്ങളാണ് മഞ്ജു പങ്കുവെച്ചത്.

ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ ഫ്‌ളാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും. ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയല്‍ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത്, അത് അമ്മയ്ക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്.

എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്. അമര്‍ അക്ബര്‍ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവത്തെക്കുറിച്ചും മഞ്ജുപിള്ള തുറന്നുപറഞ്ഞിരുന്നു. നിന്റെ കെട്ടിയവനില്ലേ ആ മൊട്ട, അവന്‍ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.