ബ്യൂട്ടിക്ക് തുടങ്ങാൻ പ്ലാൻ ഇട്ട ഞാൻ പോത്ത് കച്ചവടത്തിൽ എത്തിയതിന് പിന്നിലെ കഥ ഇതാണ്!

ഷൂട്ടിങ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്.…

Manju Pillai about fam

ഷൂട്ടിങ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് തിരുവനന്തപുരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലോക്ഡൗണിന് മുമ്പാണ് ഫാം വാങ്ങിയത്.ലോക്ക് ഡൗൺ കാലത്ത് കൃഷി തുടങ്ങാനുള്ള അനുമതി സർക്കാർ നല്കിയപ്പോൾ കൃഷി ആരംഭിച്ചു. ലോക്ക് ഡൗണിനു മുൻപേ ഞങ്ങൾ തീരുമാനിച്ച് വെച്ചതായിരുന്നു ഇങ്ങനെ ഒരു ഫാം വേണമെന്ന്, എന്നാൽ അന്ന് ഷൂട്ടിംഗ് ഒക്കെ ആയി തിരക്കിൽ ആയിരുന്നു. അത് കൊണ്ട് തന്നെ ഫാ൦ നടത്താൻ മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു.

Manju Pillai new makover
Manju Pillai new makover

എന്നാൽ എല്ലാം നടത്താം എന്ന് യേറ്റയാൾ കയ്യൊഴിഞ്ഞപ്പോൾ ഹസ്ബൻഡ് പറഞ്ഞു ഇനി ഒന്നും നോക്കണ്ട. നമുക്ക് നടത്താം എന്ന്. അങ്ങനെ ലോക്ക്ഡൌൺ സമയത്ത് ഷൂട്ടിങ്ങുകൾ ഒന്നും ഇല്ലാതെ ഫ്രീ ആയത് കൊണ്ട് ഞങ്ങൾ ഇത് തുടങ്ങാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ബ്യൂട്ടിക്ക് തുടങ്ങാൻ പ്ലാൻ ചെയ്തുകൊണ്ടിരുന്ന ഞാൻ ഫാമിലേക്ക് തിരിഞ്ഞു. പോത്തുകളെ കുളിപ്പിക്കാനും അവരുടെ ഷെഡ് വൃത്തിയാക്കാനും ആടിന്റെ പാൽ പിഴിയാനുമെല്ലാം ഞാൻ പേടിച്ചു. ആറ്റിങ്ങലിൽ പിള്ളാസ് ഫ്രഷ് ഫാ൦ എന്ന പേരിൽ ആണ് ഈ സംരംഭം തുടങ്ങിയത്.
കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി മാറ്റിവെച്ചിരുന്ന പണമാണ് ഫാമിന് വേണ്ടി ചിലവാക്കിയത് എന്ന് മഞ്ജു പറയുന്നു. അൻപത് ലക്ഷം രൂപയാണ് ഫാമിന്റെ ചിലവ് ഇപ്പോൾ 18 ലക്ഷം രൂപ ആയിട്ടുണ്, ഇപ്പോൾ കൈയിലുള്ള പണം മുഴുവൻ തീർന്നിരിക്കുകയാണ്.  ലോണിൽ ആണ് ഇപ്പോൾ കാര്യങ്ങൾ ഒക്കെ നടക്കുന്നത് എന്ന് താരം പറയുന്ന, ഈ ലോക്ക് ഡൗൺ ഒക്കെ മാറി എത്രയും പെട്ടെന്ന് വർക്ക് തുടങ്ങിയാൽ മാത്രമേ കാര്യങ്ങൾ ഒക്കെ പഴയ പോലെ ആകു എത്രയും പെട്ടെന്ന് അങ്ങനെ ആകാനുള്ള പ്രാർത്ഥനയിൽ ആണെന്ന് മഞ്ജു പറയുന്നു.