മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് 45ാം പിറന്നാള്‍!!

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് 45ാം പിറന്നാള്‍. അയലത്തെ കുട്ടി ഇമേജില്‍ ആരാധകരുടെ മനസ്സില്‍ ചേക്കേറിയ നായിക. ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാന്‍, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ സിനിമകളഇലെല്ലാം…

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് 45ാം പിറന്നാള്‍. അയലത്തെ കുട്ടി ഇമേജില്‍ ആരാധകരുടെ മനസ്സില്‍ ചേക്കേറിയ നായിക. ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാന്‍, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ സിനിമകളഇലെല്ലാം അയലത്തെ കുട്ടി ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

എന്നാല്‍ ആ കാലത്ത് തന്നെ അയലത്തെ കുട്ടി ഇമേജ് ബ്രേക്ക് ചെയ്ത് ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവര്‍ണങ്ങളിലെ ആരതി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ അഭിരാമി, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര, കളിയാട്ടത്തിലെ താമര, പത്രത്തിലെ ദേവിക ശേഖര്‍ അങ്ങനെ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളിലെത്തി. 1995 മുതല്‍ നാല് വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള കരിയറിന്റെ ആദ്യ പാദത്തില്‍ 20 ചിത്രങ്ങളാണ് ചെയ്തത്. 50ല്‍ താഴെ മാത്രം സിനിമകളില്‍ അഭിനയിച്ച താരം മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായി മാറി.

വേറെ ഏത് നടിക്കും കൊടുക്കാത്ത വാത്സല്യവും സ്‌നേഹവും മലയാളികള്‍ മഞ്ജുവിന് നല്‍കിയിട്ടുണ്ട്. ആരാധകലോകം അത്രയ്ക്ക് തിരിച്ചുവരവ് ആഗ്രഹിച്ച മറ്റൊരു താരം ഉണ്ടായിട്ടില്ല. അവരുടെ തിരിച്ചുവരവില്‍ മഞ്ജുവിന്റെ നല്ല അഭിനയത്തെ കയ്യടിച്ചു പ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുവരവില്‍ ഏറെയും നായികപ്രാധാന്യം ഉള്ള ചിത്രങ്ങളിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുള്ളതും. ഹൗ ഓള്‍ഡ് ആര്‍യു, സൈറ ബാനു, അസുരന്‍, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലെ മഞ്ജു വാര്യരുടെ പ്രകടനം മികച്ചതായിരുന്നു.

2013ല്‍ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ് മഞ്ജു തിരിച്ചുവരവ് നടത്തിയത്. അമിതാഭ് ബച്ചന്‍നോടൊപ്പം ചെയ്ത പരസ്യം ശ്രദ്ധേയമായി. ആരാധകര്‍ തടിച്ചുകൂടിയത് ബിഗ്ബിയെ കാണാന്‍ ആയിരുന്നില്ല, മറിച്ച് പ്രിയ താരത്തിനെ കാണാന്‍ ആയിരുന്നെന്ന് ബിഗ് ബി തന്നെ പറഞ്ഞിരുന്നു.

17ാം വയസ്സില്‍ മലയാള സിനിമയിലേക്കെത്തിയ താരം ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 1999-ല്‍ പുറത്തിറങ്ങിയ ‘കണ്ണെഴുതി പൊട്ടും തൊട്ട് ‘ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും താരത്തിനെ തേടി.

നാലുവര്‍ഷം മാത്രം നീണ്ടും നിന്ന കരിയര്‍, വിവാഹശേഷം മഞ്ജു സിനിമ വിട്ടു.
തുടര്‍ന്ന് 16 വര്‍ഷത്തിന് ശേഷമാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. ‘ഹൗ ഓള്‍ഡ് ആര്‍യു’വിലെ നിരുപമ രാജീവനെ മലയാളി ഹൃദയത്തോട് ചേര്‍ത്തുവച്ചു. ധനുഷിനൊപ്പം ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ നടി മഞ്ജു വാര്യര്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അവിടുന്നിങ്ങോട്ട് അഭിനയത്തിലും ഫാഷനിലും റൈഡറായുമെല്ലാം വിസ്മയിപ്പിക്കുകയാണ് മഞ്ജു വാര്യര്‍.