മഞ്ജു വാര്യരുടെ ‘ആയിഷ’ ഓ ടി ടി യിലെത്തി!സ്‌ട്രീമിംഗ്‌  എവിടെ

ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തകർത്തഭിനയിച്ച ചിത്രം ‘ആയിഷ’ അവസാനം മുന്നറിയിപ്പുകൾ ഒന്നും കൂടാതെ ഇപ്പോൾ ഓ ടി ടി യിൽ എത്തുകയാണ്, ആമസോൺ പ്രൈമിൽ ആണ് സ്ട്രീമിങ് തുടങ്ങുന്നത്, ജനുവരി…

ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തകർത്തഭിനയിച്ച ചിത്രം ‘ആയിഷ’ അവസാനം മുന്നറിയിപ്പുകൾ ഒന്നും കൂടാതെ ഇപ്പോൾ ഓ ടി ടി യിൽ എത്തുകയാണ്, ആമസോൺ പ്രൈമിൽ ആണ് സ്ട്രീമിങ് തുടങ്ങുന്നത്, ജനുവരി 20 നെ ആയിരുന്നു ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, സമ്മിശ്ര പ്രതികരണങ്ങൾ  ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. നവാഗതനായ അമീർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യ്തത്.

ചിത്രം മലയാളത്തിൽ കൂടാതെ ആറു ഭാഷകളിൽ ആയി ചിത്രം റിലീസ് ചെയ്യ്തു, തികച്ചും വത്യസ്തമായ ഒരു വേഷത്തിലാണ് മഞ്ജു ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ജോലിക്ക് എത്തിയ ഒരു വീട്ടുജോലിക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. തമിഴ് കൊറിയോഗ്രാഫർ പ്രഭു ദേവയാണ് വര്ഷങ്ങള്ക്ക് ശേഷം മലയാളത്തിലെ ഈ ചിത്രത്തിൽ കൊറിയോഗ്രാഫ് ചെയ്യ്തിരിക്കുന്നത്.

ഇപ്പോൾ ഓ ടി യിൽ സിനിമ എത്തുന്നു എന്നുള്ള വിവരം അറിയിച്ചതും നടി മഞ്ജു വാര്യർ ആണ്, താരം ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുകയാണ്. മഞ്ജുവാര്യരെ കൂടാതെ ക്ലാസ്മേറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ച രാധികയും വര്ഷങ്ങള്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആയിഷ.