അന്നും ഇന്നും ഒരുപോലെ, ഹൃത്വിക് റോഷന്റെ ഫോട്ടോ പങ്കുവെച്ച് വിക്കി കൗശൽ

സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ചുള്ള ഫോട്ടോ തരംഗമായി മാറിയിരിക്കുകയാണ്. വിക്കി കൗശൽ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിന്റ ചടങ്ങിൽ വിക്കി കൗശലും…

സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ചുള്ള ഫോട്ടോ തരംഗമായി മാറിയിരിക്കുകയാണ്. വിക്കി കൗശൽ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിന്റ ചടങ്ങിൽ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ച് ഡാൻസ് ചെയ്തിരുന്ന വീഡിയോയ്ക്കൊപ്പം കുട്ടിക്കാലത്ത് ഹൃത്വിക് റോഷനൊപ്പം എടുത്ത ഫോട്ടോയുമാണ് വിക്കി കൗശൽ പങ്കുവെച്ചിരിക്കുകയാണ്.

വളരെ പ്രത്യേകതയുള്ളത് എന്നാണ് ഫോട്ടോയ്ക്ക് അടികുറിപ്പ് നൽകിയിരിക്കുന്നത്. ഫോട്ടോയിൽ വിക്കിയുടെ സഹോദരൻ സണ്ണി കൗശലും ഹൃത്വിക്കിനൊപ്പമുണ്ട്. അതേ സമയം സാറാ അലി ഖാൻ നായികയാകുന്ന പുതിയ ചിത്രം ‘സാറാ ഹത്കെ സാറാ ബച്ചകെ’ വിക്കി കൗശൽ നായകനായി ജൂൺ രണ്ടിന് (നാളെ)റിലീസ് ചെയ്യാനിരിക്കുകയാണ്.

ചിത്രം സംവിധാനം സംവിധാനം ലക്ഷ്മൺ ഉതേകറാണ്. ലക്ഷ്മൺ ഉതേക്കർ തിരക്കഥയിലും പങ്കാളിയാകുന്നു. റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. ‘കപിൽ’ എന്ന കഥാപാത്രമായിട്ട് ആണ് ചിത്രത്തിൽ വിക്കി കൗശൽ വേഷമിടുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ സന്ദീപ് ശിരോദ്കറാണ്. രാഘവ് രാമദോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ദിനേശ് വിജനും ജ്യോതി ദേശ്പാണ്ഡേയുമാണ്