കഠിനാധ്വാനത്തിന് പ്രപഞ്ചം നൽകിയ മനോഹര പ്രതിഫലം! ഇതാണ് രാജു … നിങ്ങളുടെ മികച്ചത്, അഭിനന്ധനവുമായി മഞ്ജുവാര്യർ 

Follow Us :

ആടുജീവിതം എന്ന സിനിമ കണ്ടതിനു ശേഷം നിരവധി സെലിബ്രറ്റികളാണ് നടൻ പൃഥ്വിരാജിനെയും, ആടുജീവിതത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, ഇപ്പോൾ നടി മഞ്ജുവാര്യർ ആടുജീവിതത്തെയും, നടൻ പൃഥ്വിരാജിനെയും അഭിനന്ദിച്ചു കൊണ്ട് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഈ സിനിമ കണ്ടപ്പോൾ ഉണ്ടായ അനുഭവം വിവരിക്കാൻ വാക്കുകൾ കുറവാണ്. എല്ലാ കഠിനാധ്വാനത്തിനും, പരിശ്രമത്തിനും പ്രപഞ്ചത്തിന്റെ മനോഹരമായ പ്രതിഫലം

ഇതിന്റെ മുഴുവൻ ടീമംഗങ്ങൾക്കും എന്റെ അഭിനന്ദനങൾ, ഇതാണ് രാജു ,,, നിങ്ങളുടെഎക്കാലത്തെയും  മികച്ചത്, ഇങ്ങനൊരു സിനിമ ചെയ്യ്ത ബ്ലെസ്സി ചേട്ടാ ..മുഴുവൻ ടീമംഗങ്ങൾക്കും നന്ദി യും അഭിനന്ധനവും മഞ്ജുവാര്യർ കുറിച്ച്, മഞ്ജുവിന്റെ ഈ കുറിപ്പിന് പൃഥ്വിരാജ് തിരികെ നന്ദി അറിയിച്ചു, ആടുജീവിതം മലയാളി പ്രേക്ഷകർ മാത്രമല്ല മറ്റു ഭാഷകളിലെ പ്രേക്ഷകരും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

ബ്ലെസിയുടെ 16  വര്ഷത്തെ കഠിനാധ്വാനവും പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനുമാണ് ഈ ചിത്രം ഇത്രയും വിജയിക്കാൻ കാരണം, ഇരുവരുടെയും കഠിനമായ ശ്രമങ്ങൾ പരാചയപ്പെട്ടിട്ടില്ല എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ചിത്രം റിലീസ് ആയി നാല് ദിവസം കഴിഞ്ഞപ്പോളേക്കും 50 കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തു.