ഒടുവില്‍ ആ മകളെ കാണാന്‍ മഞ്ജുവാര്യര്‍ എത്തി..!!

നമ്മള്‍ ആരാധിക്കുന്നവര്‍ അവരുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നമ്മെ കാണാന്‍ എത്തുമ്പോള്‍ ജീവിതത്തിലെ മറ്റൊരു ധന്യമുഹൂര്‍ത്തമാണ് അവിടെ ഉണ്ടാകുന്നത്. ഇപ്പോഴിതാ മഞ്ചാടിക്കുട്ടിക്ക് ജീവിതത്തില്‍ അങ്ങനെ ഒരവസരം വന്നെത്തിയിരിക്കുകയാണ്. ഈ കുട്ടി ആരാധികയ്ക്ക് സഫലമായത് മഞ്ജു…

നമ്മള്‍ ആരാധിക്കുന്നവര്‍ അവരുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നമ്മെ കാണാന്‍ എത്തുമ്പോള്‍ ജീവിതത്തിലെ മറ്റൊരു ധന്യമുഹൂര്‍ത്തമാണ് അവിടെ ഉണ്ടാകുന്നത്. ഇപ്പോഴിതാ മഞ്ചാടിക്കുട്ടിക്ക് ജീവിതത്തില്‍ അങ്ങനെ ഒരവസരം വന്നെത്തിയിരിക്കുകയാണ്. ഈ കുട്ടി ആരാധികയ്ക്ക് സഫലമായത് മഞ്ജു വാര്യര്‍ എന്ന നടിയെ കാണാനുള്ള ആഗ്രഹമാണ്.

മഞ്ചാടി കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരു സര്‍പ്രൈസ് വീഡിയോ കോളിലൂടെയാണ് മഞ്ജു എത്തിയതെങ്കില്‍ ഇന്ന് മഞ്ചാടിക്കുട്ടിയെ കാണാന്‍ മഞ്ജു നേരിട്ട് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, മഞ്ചാടിയെ നേരിട്ട് കാണാനെത്തിയ നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മഞ്ജുവിനെ കണ്ട് ഓടിചെന്ന് കെട്ടിപ്പിടിക്കുന്ന മഞ്ചാടി കുട്ടിയേയും ആ കുഞ്ഞാരാധികയ്ക്ക് ഒപ്പം വീഡിയോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജുവിനെയുമാണ് വീഡിയോയില്‍ കാണാനാവുക. മഞ്ജുവിന്റെ ഈ കുട്ടി ആരാധികയ്ക്ക് ഇതില്‍പ്പരം ഇനി എന്ത് വേണമെന്നാണ് മറ്റ് ആരാധകരും സ്‌നേഹപൂര്‍വ്വം ചോദിക്കുന്നത്.

https://www.instagram.com/reel/CaQ4B9WlbuC/?utm_source=ig_web_copy_link

ഷൂട്ടിംഗ് തിരക്കുകള്‍ക്കള്‍ക്കിടയിലും മഞ്ചാടിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നേരിട്ടെത്തിയ മഞ്ജു വാര്യറിനും സോഷ്യല്‍ മീഡിയ പ്രശംസ ചൊരിയുകയാണ്. ഇതിന് മുന്‍പ് മഞ്ചാടിക്കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് വീഡിയോ കോള്‍ നല്‍കി മഞ്ജു എത്തിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.