സ്വയം തന്നെ പ്രോത്സാഹിപ്പിക്കൂ…പവര്‍ഫുള്‍ വര്‍ക്കൗട്ടുമായി മഞ്ജു

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ സജീവതാരമാണ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. തിരിച്ചുവരവില്‍ ഏറെ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. അടുത്തിടെയാണ് സാഹസികയാത്ര ഇഷ്ടപ്പെടുന്ന താരം ബിഎംഡ്യു…

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ സജീവതാരമാണ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. തിരിച്ചുവരവില്‍ ഏറെ ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

അടുത്തിടെയാണ് സാഹസികയാത്ര ഇഷ്ടപ്പെടുന്ന താരം ബിഎംഡ്യു ബൈക്കില്‍ സൗബിനൊപ്പ്ം യാത്ര പോയതിന്റെ ചിത്രങ്ങളും പങ്കിട്ടിരുന്നു. ഇപ്പോഴിതാ യോഗാ പൊസിഷനുമായാണ് താരം എത്തിയിരിക്കുന്നത്.

cropped-manju-warrier4.jpg

ഫുള്‍ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങളെ നിങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.

ആരാധകലോകം താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ‘ആകാശം ഒരിക്കലും നിങ്ങള്‍ക്ക് അതിരാകുന്നില്ല’, ‘ആരോഗ്യമാണ് ഏറ്റവും പ്രധാനം’, ‘നിങ്ങള്‍ ഒരു അത്ഭുതമാണ് ഒരിക്കലും തോല്‍വിയുണ്ടാകില്ല’ എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

മഞ്ജു വാര്യര്‍ നായികയായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രമാണ് ‘വെള്ളരിപ്പട്ടണം’. ബോകേസാഫീസില്‍ ചിത്രം പരാജയമായിരുന്നു. തമിഴില്‍ അജിത്തിനൊപ്പം ‘തുണിവി’ല്‍ മഞ്ജു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.