വെറും അറുബോര്‍ സാധനം..ഒരു വകയ്ക്കും കൊള്ളില്ല!!

ഹിന്ദി ചിത്രം ‘കേരള സ്റ്റോറിയാണ് സോഷ്യലിടത്ത് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിലെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കാസര്‍കോട്ടെ നഴ്‌സിങ് കോളേജില് പഠിക്കാനെത്തുന്ന നാല് വിദ്യാര്‍ഥികളിലൂടെയാണ് ചിത്രത്തിന്റെ കഥ. അവരില്‍ രണ്ട് പേര് ഹിന്ദു മതത്തില്‍ ജനിച്ചവര്‍.…

ഹിന്ദി ചിത്രം ‘കേരള സ്റ്റോറിയാണ് സോഷ്യലിടത്ത് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിലെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കാസര്‍കോട്ടെ നഴ്‌സിങ് കോളേജില് പഠിക്കാനെത്തുന്ന നാല് വിദ്യാര്‍ഥികളിലൂടെയാണ് ചിത്രത്തിന്റെ കഥ.

അവരില്‍ രണ്ട് പേര് ഹിന്ദു മതത്തില്‍ ജനിച്ചവര്‍. ഒരാള്‍ ക്രിസ്ത്യന്‍ മത വിശ്വാസി. മറ്റൊരാള്‍ മുസ്ലിം. മുസ്ലിമായ യുവതി അവരുടെ മതപരമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി രണ്ട് ഹിന്ദു യുവതികളേയും പ്രണയ ബന്ധങ്ങളില്‍പ്പെടുത്തുന്നതും അതില്‍ ഒരാളെ വിദേശത്തേയ്ക്ക് കടത്തുന്നതും, മറ്റൊരാള്‍ ആത്മഹത്യ ചെയ്യുന്നതും, മതം മാറ്റത്തിന് കൂടെ നില്‍ക്കാത്ത ക്രിസ്ത്യന്‍ യുവതി ബലാത്സംഗം ചെയ്യപ്പെടുന്നതുമാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തിനെ കുറിച്ച് സച്ചിന്‍ എ ടി കുറിച്ചതിങ്ങനെയാണ്.

ഞാന്‍ പറയുന്നത് എന്റെ പേര്‍സണല്‍ ഒപിന്യന്‍ ആണ് മുഴുവന്‍ വായിച്ചതിന് ശേഷം പ്രതികരിക്കുക…

ട്രൈലെറില്‍ തന്നെ ഏറെക്കുറെ കഥ എന്താണ് എന്ന് വ്യക്തമാണ്.. ഒരു സിനിമ എന്ന രീതിയില്‍ വെറും അറുബോര്‍ സാധനം..ഒരു വകക്കും കൊള്ളില്ല…

ഇനി സിനിമക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍.. കേരള വിരുദ്ധ നിലപാട് ഉള്ള കേരളത്തോട് എന്തോ തീര്‍ത്താല്‍ തീരാത്ത ശത്രുത ഉള്ള കമ്മ്യൂണിസത്തോട് അത്രയും ശത്രുത നിറഞ്ഞ മുസ്ലിംസിനെ കണ്ണെടുത്താല്‍ കാണാന്‍ പറ്റാത്ത തീവ്ര നിലപാട് ഉള്ള ഒരു വ്യക്തി എടുത്ത സിനിമ…

കേരളത്തിലെ ചില ഉസ്താദ് മാര്‍ കുറേ വിവരക്കേടും സ്ത്രീവിരുദ്ധത ഒക്കെ പറയുന്നു എന്നത് സത്യം തന്നെ ആണ് പക്ഷേ എന്ന് കരുതി എല്ലാ മുസ്ലിംസും അങ്ങനെ അല്ല..
കേരളത്തില്‍ ഒരു ഹൈന്ദവ പെണ്‍കുട്ടിയെ മതം മാറ്റി, (സ്വമേതായ ആ കുട്ടി തന്നെ ഇസ്ലാം സ്വീകരിച്ചു ) എന്നൊരു വാര്‍ത്ത കുറേ നാള് മുമ്പ് വന്നിട്ടുണ്ടായിരുന്നു…
പക്ഷേ ആ പെണ്‍കുട്ടി അവിടെയുള്ള ഒരു ഉസ്താദ് ന്റെ മോശം സ്വഭാവം കൊണ്ടു വീണ്ടും ഹൈന്ദവതയിലേക്ക് തിരിച്ചു വരികയും ഉണ്ടായിട്ടുണ്ട്..

ഇതൊക്കെ ഞാന്‍ നേരത്തെ പത്രങ്ങളിലൂടെയും ആ കുട്ടിയുടെ യൂട്യൂബ് വീഡിയോയിലൂടെയും എല്ലാം അറിഞ്ഞ കാര്യങ്ങള്‍ ആണ്..
അപ്പൊ നിങ്ങള്‍ ആരെങ്കിലും മതം മാറാന്‍ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കില്‍ മതം മാറ്റാന്‍ ഈ കേരളത്തില്‍ തന്നെ ആള്‍ക്കാര്‍ ഉണ്ടെന്ന സത്യാവസ്ഥ തിരിച്ചറിയേണ്ടത് ആണ്..

സെക്‌സും കഞ്ചാവും, മദ്യപാനവും ഇല്ലാത്ത ഒരു ഹോസ്റ്റലും ഇന്ന് കേരളത്തില്‍ പുറത്തു എന്ന് മാത്രം അല്ല കേരളത്തിനാകത്തും കാണിച്ചു തരാന്‍ പറ്റില്ല…
അപ്പൊ വീട് വിട്ടു ഏറ്റവും അടുത്തുള്ള ഹോസ്റ്റലില്‍ പോലും നിക്കുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും (ഏത് മതത്തില്‍ പെട്ടവര്‍ ആയിരുന്നാലും) അവരെയും വഴി തെറ്റിക്കാനും ഇവിടെ ആളുണ്ട്..

സിനിമയില്‍ സത്യം ആയിട്ട് എനിക്ക് തോന്നിയ രണ്ടേ രണ്ട് കാര്യങ്ങളും ഇത് തന്നെ ആണ്..

  • നിങ്ങള്‍ മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഇവിടെ നിങ്ങളെ ഈ കേരളത്തില്‍ തന്നെ വെച്ചു മതം മാറ്റാന്‍ ആളുണ്ട് എന്ന കാര്യവും
  • വീട് വിട്ടു നില്‍ക്കുന്ന എല്ലാ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വഴി തെറ്റിക്കാനും ഇവിടെ ഈ കേരളത്തില്‍ ആളുണ്ട് എന്ന വസ്തുതയും..
    … നിങ്ങള്‍ മതം മാറണോ വേണ്ടയോ എന്നതും നിങ്ങളുടെ ഇഷ്ടം ആണ്, അത് പോലെ നിങ്ങളുടെ കുട്ടികളെ വീട് വിട്ടു ഹോസ്റ്റലിലും മറ്റു നിര്‍ത്തി പഠിപ്പിക്കണോ ഇല്ലെയോ എന്നതും നിങ്ങളുടെ ഇഷ്ടം ആണ്…