‘മഞ്ഞുമ്മൽ ബോയ്സ് ‘200 കോടിയിലേക്ക് 

പ്രേഷക സ്വീകാര്യത നേടി ഇന്നും മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്, ചിത്രം തമിഴ് നാട്ടിലെ തീയറ്ററുകളിൽ ഇപ്പോളും ചിത്ര൦  ഹൌസ് ഫുൾ ആയാണ് മുന്നേറുന്നത്,ഇപ്പോൾ ചിത്രം തമിഴ് നാട്ടിൽ 50 കോടി ക്ലബ്ബിൽ കയറി ഇരിക്കുകയാണ്…

പ്രേഷക സ്വീകാര്യത നേടി ഇന്നും മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്, ചിത്രം തമിഴ് നാട്ടിലെ തീയറ്ററുകളിൽ ഇപ്പോളും ചിത്ര൦  ഹൌസ് ഫുൾ ആയാണ് മുന്നേറുന്നത്,ഇപ്പോൾ ചിത്രം തമിഴ് നാട്ടിൽ 50 കോടി ക്ലബ്ബിൽ കയറി ഇരിക്കുകയാണ് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ഇങ്ങനൊരു കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മൽ. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 190 കോടിക്ക് മുകളിലേക്കാണ്  എത്തിയിരിക്കുന്നത്, ഇനിയും വരും ദിവസങ്ങളിൽ ചിത്രം 200 കോടി ലഭ്യമാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

ചിദമ്പരം സംവിധാനം ചെയ്യ്ത ഈ ചിത്രം മഞ്ഞുമ്മലിൽ നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ ടൂറിന് എത്തുകയും, അതിലൊരാൾ ഗുണ ഗുഹയിൽ പെട്ടുപോകുകയും അതിനെ തുടർന്നുള്ള സംഭവുമാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ചന്ദു സലിംകുമാർ, ലാൽ ജൂനിയർ, ബാലു വര്ഗീസ്, ദീപക് പറമ്പോൽ, ഖാലിദ് റഹുമാൻ, അഭിറാം  രാധാകൃഷ്ണൻ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.