‘ലാലേട്ടന്‍ കമന്റ് ചെയ്താലേ ഞങ്ങള്‍ ബിസ്‌കറ്റ് കഴിക്കൂ’!! ട്രെന്‍ഡിനൊപ്പം ഞെട്ടിച്ച് ലാലേട്ടനും

ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡാണ് സെലിബ്രിറ്റി താരങ്ങളുടെ കമന്റ് ചോദിച്ചുവാങ്ങുന്നത്. ബോളിവുഡില്‍ തുടങ്ങി വച്ച ട്രെന്‍ഡ് മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. ട്രെന്റിനൊപ്പം കമന്റുമായി എത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാലും. ”ലാലേട്ടന്‍ കമന്റ് ചെയ്താലേ ഞങ്ങള്‍ ഈ ബിസ്‌കറ്റ്…

ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡാണ് സെലിബ്രിറ്റി താരങ്ങളുടെ കമന്റ് ചോദിച്ചുവാങ്ങുന്നത്. ബോളിവുഡില്‍ തുടങ്ങി വച്ച ട്രെന്‍ഡ് മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. ട്രെന്റിനൊപ്പം കമന്റുമായി എത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാലും.

”ലാലേട്ടന്‍ കമന്റ് ചെയ്താലേ ഞങ്ങള്‍ ഈ ബിസ്‌കറ്റ് കഴിക്കൂ” എന്ന ഇന്‍സ്റ്റാഗ്രാം റീലിനാണ് താരരാജാവ് കമന്റ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്. ‘ഇങ്ങനത്തെ കേസ് ഒന്നും എടുക്കാത്തതാണല്ലോ പിന്നെ എന്തുപറ്റി?” എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ആരോമല്‍ എന്ന യുവാവാണ് ”ലാലേട്ടന്‍ കമന്റ് ചെയ്താലേ ഞങ്ങള്‍ ഈ ബിസ്‌കറ്റ് കഴിക്കൂ” എന്നു പറഞ്ഞ് വീഡിയോ പങ്കിട്ടത്. പിന്നാലെ ”കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ” എന്ന കമന്റുമായി ലാലേട്ടനും എത്തി. ‘തലൈവരേ നീങ്കളാ’, ‘ഫേക്ക് ആണെന്ന് കരുതി വന്നതാ പക്ഷേ സംഭവം ഇറുക്ക്’ എന്നൊക്കെയാണ് ഞെട്ടല്‍ മാറാതെ ആരാധകര്‍ ലാലേട്ടനോടുള്ള സ്‌നേഹം പങ്കിടുന്നുണ്ട്.