എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയില്‍!! ഗോപികയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ജിപി

ആരാധകരേറെയുള്ള താരങ്ങളാണ് നടി ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. മിനിസ്‌ക്രീനിലെ അഞ്ജലിയായി ഹൃദയം കീഴടക്കിയ താരമാണ് ഗോപിക. അവതാരകനായും നടനായും ശ്രദ്ധേയനാണ് ജിപി. അടുത്തിടെയാണ് താരങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒന്നായത്. വളരെ സര്‍പ്രൈസായിട്ടാണ് ഇരുവരും…

ആരാധകരേറെയുള്ള താരങ്ങളാണ് നടി ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. മിനിസ്‌ക്രീനിലെ അഞ്ജലിയായി ഹൃദയം കീഴടക്കിയ താരമാണ് ഗോപിക. അവതാരകനായും നടനായും ശ്രദ്ധേയനാണ് ജിപി. അടുത്തിടെയാണ് താരങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒന്നായത്. വളരെ സര്‍പ്രൈസായിട്ടാണ് ഇരുവരും വിവാഹ വാര്‍ത്ത പങ്കിട്ടത്.

ഇപ്പോഴിതാ ഹണിമൂണ്‍ ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. അതിനിടെ ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹ ശേഷം ആദ്യമായി ചെന്നൈയിലെ കപാലീശ്വരക്ഷേത്രത്തിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഗോവിന്ദ് പത്മസൂര്യ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയില്‍ എന്ന കുറിപ്പോടെയായിരുന്നു താരം ഹൃദ്യമായ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഗോപികയെ ജിപി ആദ്യമായി കണ്ടുമുട്ടിയത് കപാലീശ്വരക്ഷേത്രത്തില്‍ വച്ചായിരുന്നു. തന്റെ ഇഷ്ട ദൈവമാണ് കപാലീശ്വരന്‍. അതുകൊണ്ടാണ് ആദ്യ കൂടിക്കാഴ്ച ക്ഷേത്രത്തില്‍ തന്നെയാക്കിയതെന്നും ജിപി യൂടൂബ് വീഡിയോയില്‍ പങ്കുവച്ചിരുന്നു. ചെന്നൈയില്‍ എത്തുമ്പോഴെല്ലാം കപാലീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ടെന്നും താരം പറഞ്ഞിരുന്നു.