വർഷങ്ങൾക്ക് മുൻപ് അമ്മയെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു! അതെനിക്ക് മോശമായി തിരിച്ചടിച്ചു, ഐശ്വര്യ ഭാസ്‌കരൻ  

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, നടിയുടെ മകൾ ഐശ്വര്യ ഭാസ്കരൻ അമ്മയുടെ അതേ പാതയിലൂടെ കടന്നു വന്ന നടിയാണ്, ഇപ്പോൾ ഐശ്വര്യ അമ്മയായ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ്…

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, നടിയുടെ മകൾ ഐശ്വര്യ ഭാസ്കരൻ അമ്മയുടെ അതേ പാതയിലൂടെ കടന്നു വന്ന നടിയാണ്, ഇപ്പോൾ ഐശ്വര്യ അമ്മയായ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അമ്മയും ഞാനും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മനസിലായി എല്ലാം തെറ്റായി പോയെന്നു, ‘അമ്മ മേക്കപ്പും, കോസ്റ്റ്യൂം ധരിച്ചാൽ പിന്നെ നടിയാണ് എന്നാൽ ‘അമ്മ വീട്ടിൽ ശരിക്കും ഒരു വീട്ടമ്മയാണ് ഐശ്വര്യ പറയുന്നു

‘അമ്മ അങ്ങനെ പാർട്ടിക്ക് ഒന്നും പോകാറില്ല, എല്ലാം ആഘോഷങ്ങളും വീട്ടിൽ എനിക്കും പാട്ടിക്കും ഒപ്പമാണ് ആഘോഷിച്ചിട്ടുള്ളത്, കുറെ വര്ഷങ്ങള്ക്ക് മുൻപ് ഞാൻ ഒരു ഭ്രാന്തിയെ പോലെ അമ്മയെ കുറിച്ച് വേണ്ടാത്തയൊക്കെ പറഞ്ഞു, അതെനിക്ക് ഇപ്പോൾ മോശമായിത്തന്നെ തിരിച്ചടിച്ചു, ക്ഷമിക്കണം അമ്മേ എന്തൊക്കെയോ ഞാൻ പറഞ്ഞു, പക്ഷെ പുറത്തുവന്നത് വേറൊരു രീതിയിൽ

മാതാപിതാക്കളെ മോശമായി ഒരു കുട്ടിപറയുന്നത് വളരെ തെറ്റാണ്,  നമ്മൾ എപ്പോഴും അമ്മയോട് വഴക്കിടും, ഞാൻ കുറച്ചു റിബൽ ആയിരുന്നു, എന്റെ മണ്ടത്തരം കൊണ്ട് എന്തൊക്കെയോ ഞാൻ അമ്മയെ പറഞ്ഞുപോയി, ശരിക്കും നമ്മളുടെ കുടുംബം നോക്കണമായിരുന്നു, ശരിക്കും ഞാൻ കാണിച്ചത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമായിരുന്നു ,താൻ ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ ആണ് എല്ലാം മനസിലായത് ഐശ്വര്യ പറയുന്നു