ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി, എന്നെ പലതും പഠിപ്പിച്ചത് അവളാണ്

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ്…

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.

ഒരിക്കൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വാർത്തകളിൽ ഒന്നായിരുന്നു മനോജ് കെ ജയന്റേയും ഉര്വശിയുടെയും ഡിവോഴ്സ്, ഉര്‍വശിയും മനോജ് കെ ജയനും പ്രണയിച്ച് വിവാഹിതരായവരാണ്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷമായാണ് ഇരുവരും വേറെ വിവാഹം കഴിച്ചത്. വേര്‍പിരിഞ്ഞുവെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെ കാണാനായെത്താറുമുണ്ട്. ഇപ്പോഴിതാ സിനിമ നടനെന്നതിലുപരി നല്ലൊരു ഫാമിലി മാനായും മക്കൾക്ക് നല്ലൊരു അച്ഛനായും മനോജ് കെ ജയനെന്ന താരം പ്രേക്ഷകർക്കുള്ളിൽ തന്റെ ഇമേജിന്റെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയൻ.കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മൾ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’. എന്ന് താരം പറയുന്നു, മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു. മകളെ സിനിമയില്‍ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉര്‍വശിയെ കാണാനായും എത്താറുണ്ട്.