അവൾ ഇപ്പോഴും ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല, മാനസികമായി തകർന്ന് മനോജ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൾ ഇപ്പോഴും ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല, മാനസികമായി തകർന്ന് മനോജ്!

manoj kumar new video

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് മനോജ് കുമാർ. തന്റെ യൂട്യൂബ് ചാനലിൽ കൂടി സ്ഥിരം പ്രേഷകരുടെ മുന്നിൽ വരുന്ന താരം കഴിഞ്ഞ ഒരാഴ്ചയായി വിഡിയോകൾ ഒന്നും താരത്തിന്റേതായി പുറത്ത് വരുന്നില്ലായിരുന്നു. എന്താണ് കാരണം എന്ന് ആളുകൾ കമെന്റിൽ കൂടി ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും അതിനു കൃത്യമായ മറുപടി ഒന്നും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതിന്റെ കാരണം തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. തനിക്കും തന്റെ ഭാര്യ ബീനയ്ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നും തനിക്ക് രോഗമുക്തി നേടിയെങ്കിലും ബീന ഇപ്പോഴും ആശുപത്രിയിൽ തന്നെ ആണെന്നും ബീനയ്ക്ക് രോഗമുക്തി ഉണ്ടായിട്ടില്ല എന്നുമാണ് മനോജ് കുമാർ പറഞ്ഞിരിക്കുന്നത്.

Beena Antony

Beena Antony

കഴിഞ്ഞ ഒരു ആഴ്ചയായി ഞാനും എന്റെ കുടുംബവും മാനസികമായി വളരെ വലിയ സമ്മർദത്തിൽ കൂടിയാണ് കടന്നു പോകുന്നതെന്നും ഈ സമ്മർദ്ദം തങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല എന്നും പറഞ്ഞു പൊട്ടിക്കരയുകയും ചെയ്യുകയായിരുന്നു മനോജ്. തന്റെ മകന്റെ മുന്നിൽ വെച്ചാണ് താരം കാര്യങ്ങൾ പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞത്. ബീനയുടെ കൂടെ ജോലി ചെയ്യുന്ന സഹതാരത്തിൽ നിന്നാണ് ബീനയ്ക്കും രോഗം ബാധിച്ചത് എന്നും സഹതാരത്തിനു രോഗം സ്ഥിതീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ ബീനയ്ക്കും രോഗ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുകയായിരുന്നുവെന്നും മനോജ്ഉം മകനും പറഞ്ഞു. കടുത്ത മാനസിക സമ്മർദത്തിൽ കൂടിയാണ് താൻ കടന്ന് പോയതെന്നും  താങ്ങാൻ കഴിയാതെ താൻ പൊട്ടിക്കരഞ്ഞുവെന്നും മനോജ് പറയുന്നു. അവൾ തിരിച്ച് വരും, നമുക്ക് അവളെ കിട്ടും എന്നും നിങ്ങളുടെ പ്രാർത്ഥന വേണമെന്നും താരം കരഞ്ഞു കൊണ്ട് പറഞ്ഞു. ബീന ആന്റണിയെ മനോജ് എത്രത്തോളം സ്നേഹിക്കുന്നുവെന്ന് താരത്തിന്റെ ഈ ഒറ്റ വിഡിയോയിൽ കൂടി പ്രേക്ഷകർക്ക് മനസ്സിലാകും. beena antony manoj kumar

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് കുമാറും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പതിനെട്ട് വര്ഷം ആയിട്ടും കൂടുതൽ ശക്തമായതാണ് തങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോകുന്നതെന്ന് അടുത്തിടെ ഇരുവരും പറഞ്ഞിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!