അങ്ങനെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഒരു അഥിതി കൂടി എത്തി, ക്ഷണിക്കപ്പെടാത്ത നേരത്ത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഒരു അഥിതി കൂടി എത്തി, ക്ഷണിക്കപ്പെടാത്ത നേരത്ത്!

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ് വിധു. യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള നിരവധി വീഡിയോകളാണ് വിധു പങ്കിടുക. ആരാധകർക്കായി കൊവിഡ് ജാഗ്രതാ വീഡിയോകളും ദീപ്തിയും വിധുവും ചേർന്ന് പങ്ക് വയ്ക്കാറുണ്ട്സമൂഹ മാധ്യമങ്ങളിൽ ഇവർ ഇടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്.ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. ഇപ്പോൾ യൂട്യൂബിൽ വളരെ സജീവമാണ് താരം.

വിധു പ്രതാപ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ കൂടി വളരെ രസകരമായ വീഡിയോകളുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ കൂടി രസകരമായ ഒരു വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് വിധു. ക്ഷണിക്കപ്പെടാത്ത അഥിതി എന്ന പേരോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പട്ടിയെ ഇഷ്ടമില്ലാത്ത വിധുവിന്റെ അടുത്തേക്ക് കൂട്ടുകാരിയുടെ വളർത്തുനായയുമായി എത്തുന്ന ദീപ്തിയും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് വിഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നത്. വളർത്തുനായയെ വിധുവിന് ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ നായ ചെയ്യുന്നത് എല്ലാം അരോചകമായി ആണ് വിധുവിന് തോന്നുന്നത്. ദീപ്തി ആകട്ടെ അതെല്ലാം നിസാരമായി കൈകാര്യം ചെയ്യുന്നുമുണ്ട്.

എന്നാൽ പതുക്കെ ലക്കി എന്ന വളർത്തു നായയോട് അടുക്കുന്ന വിധുവിന് അതിനെ തിരികെ കൊടുക്കാൻ മടികാണിക്കുകയും അതിന്റെ സ്നേഹിക്കുന്നതും ഒക്കെ ആണ് വീഡിയോയുടെ പ്രമേയം. എന്നാൽ വീഡിയോയുടെ അവസാനം വിദേശത്ത് ഒരു പരിപാടിക്ക് വേണ്ടി പോകാൻ പാസ് പോർട്ട് നോക്കുമ്പോൾ അത് കാണാതെ പോകുന്നതും അത് ലക്കി കീറി കളഞ്ഞതും ആണ് വിഡിയോയിൽ കാണിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടിട്ട് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!