ഈ വീട്ടിൽ എന്നെ പേടിയുള്ള ഒരേ ഒരാളുടെ പേര് പറഞ്ഞു പൂർണിമ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ വീട്ടിൽ എന്നെ പേടിയുള്ള ഒരേ ഒരാളുടെ പേര് പറഞ്ഞു പൂർണിമ!

poornima about pets

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത് സ്ഥിരമാണ്. ഒരിക്കൽ മല്ലിക സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട് പൂർണ്ണിമ വന്നതിന് ശേഷം ഇന്ദ്രന്റെ മടി മാറ്റാൻ കഴിഞ്ഞു എന്ന്. എന്നാൽ ഇന്ദ്രജിത്തിന് പൂർണ്ണിമയെ പേടി ഇല്ല. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണ്ണ സ്വാതന്ത്രം കൊടുക്കുന്ന അമ്മയാണ് പൂർണ്ണിമ. അത് കൊണ്ട് തന്നെ അവർക്കും താരത്തെ പേടി ഇല്ല. എന്നാൽ ഇപ്പോൾ വീട്ടിൽ തന്നെ കൂടുതൽ പേടി ഉള്ള ആളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് പൂർണിമ ഇപ്പോൾ. തന്റെ വളർത്തു നായ ആണ് വീട്ടിൽ തന്നെ പേടി ഉള്ള ഒരേ ഒരാൾ എന്നാണ് പൂർണിമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.poornima-indrajith

തന്റെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ പൂർണ്ണിമ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇന്ദ്രജിത്തുമായുള്ള തന്റെ പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമെല്ലാം പൂർണിമ ഇടയ്ക്ക് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയെല്ലാം തന്നെ ആരാധക ശ്രദ്ധ നേടാറുമുണ്ട്. poornima with family

മലയാളികൾക്ക് ഏറെ പരിചിതമായ താരദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. മികച്ച ഒരുപിടി ചിത്രങ്ങൾ ആണ് പൂർണിമ കുറഞ്ഞ കാലയളവിനുള്ളിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടനായും, വില്ലനായും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രജിത്തും. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണിമ വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ബിസിനെസ്സ് മേഖലയിൽ താരം സജീവമായിരുന്നു. ഇന്ന് പ്രാണ എന്ന ബ്രാൻഡ് നടത്തുകയാണ് താരം. വര്ഷങ്ങളോളം സിനിയമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. വൈറസ് എന്ന ചിത്രത്തിൽ കൂടിയാണ് പൂർണിമ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!