സര്‍വ്വേശ്വരന് നന്ദി…! സന്തോഷ വാര്‍ത്തയുമായി മനോജ് ..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ആരാധര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജും ബീന ആന്റണിയും.. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ മോനജ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്..വിവാഹ…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ആരാധര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജും ബീന ആന്റണിയും.. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ മോനജ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്..വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമാണ് ഇദ്ദേഹം പങ്കുവെയ്ക്കുന്നത്… ഒപ്പം മകന്‍ ഇരുവര്‍ക്കും വേണ്ടി ഒരുക്കി നല്‍കിയ സമ്മാനമായ ഒരു വീഡിയോയും മനോജ് പങ്കുവെച്ചിട്ടുണ്ട്.. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മനോജ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ഞങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു…..ഇന്നും അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം….? കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു…? എനിയ്ക്കവളും അവള്‍ക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിര്‍വൃതിയോടെ ജീവിക്കുന്നു… ‘അര്‍ത്ഥം അനര്‍ത്ഥമാക്കാതെ … അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങള്‍ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍….’

beena antony back to home

(ക്ഷമിക്കണം… ശ്രീകുമാരന്‍ തമ്പി സാറിന്റെ സാഹിത്യം ഒന്ന് കടമെടുത്തതാ…സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോള്‍ ആര്‍ക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ…) സര്‍വ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി…. കൂപ്പുകൈ….ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി…ഗുരുക്കന്മാര്‍ക്ക് നന്ദി..കൂടപ്പിറപ്പുകള്‍ക്ക് നന്ദി… സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും

Beena Antony

സുഹൃത്തുക്കള്‍ക്കും നന്ദി …സര്‍വ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്‌നേഹിക്കുന്ന .. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന … നിങ്ങള്‍ ഓരോ വിലയേറിയ ചങ്കുകള്‍ക്കും നന്ദി.. ഈ വീഡിയോ … ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ … ഞങ്ങളുടെ പൊന്നുമോന്‍ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണ്… ഉമ്മ ചക്കരേ…..