നമ്മളെ കുറേ ചിരിപ്പിച്ചവനാ… ഇന്ന് മക്കളുടെ പേരുപോലും ഓർമയില്ല, ഭാര്യയും ഉപേക്ഷിച്ചുപോയി : ദുരിതക്കയത്തിൽ രാജു കളമശ്ശേരി

നമ്മളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരുന്ന കലാകാരന്മാരില്‍ ആര്‍ക്കെങ്കിലും പിന്നീട് ദുരവസ്ഥ ഉണ്ടായാല്‍ നാം പലപ്പോഴും അറിയാറില്ല. കാരണം, അവരുടെയൊക്കെ ചിരികള്‍ മാത്രമേ നാം എപ്പോഴും ആസ്വദിക്കാറുള്ളൂ എന്നതു തന്നെ. ഇപ്പോഴിതാ അത്തരത്തില്‍ താന്‍ ജീവനായി കരുതുന്ന…

നമ്മളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരുന്ന കലാകാരന്മാരില്‍ ആര്‍ക്കെങ്കിലും പിന്നീട് ദുരവസ്ഥ ഉണ്ടായാല്‍ നാം പലപ്പോഴും അറിയാറില്ല. കാരണം, അവരുടെയൊക്കെ ചിരികള്‍ മാത്രമേ നാം എപ്പോഴും ആസ്വദിക്കാറുള്ളൂ എന്നതു തന്നെ.

ഇപ്പോഴിതാ അത്തരത്തില്‍ താന്‍ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ് രാജീവ് കളമശ്ശേരി എന്ന കലാകാരന്‍.

പാതി വഴിയില്‍ മുറിഞ്ഞുപോയ ഓര്‍മ്മകള്‍ ചേര്‍ത്തിണക്കി ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുന്നു. കലാരംഗത്തു തിളങ്ങി നിക്കുമ്പോള്‍ വിധിയുടെ വിളയാട്ടം കൊണ്ട് പിന്‍വലിയേണ്ടി വന്ന ഒരു കലാകാരന്‍, രാജീവ് കളമശേരി.
വേദികളില്‍ എ.കെ ആന്റണിയായി എത്തുമ്പോള്‍ നിറകൈയ്യടികളോടെ സ്വീകരിക്കപ്പെടുന്ന അദ്ദേഹത്തെ പിന്നീട് ഇത്തരം ഒരു അവസ്ഥയില്‍ കാണുമ്പോള്‍ പലര്‍ക്കും താങ്ങാനാകില്ല. സ്വന്തം മക്കളുടെ പേരുകള്‍ പോലും ഓര്‍ത്തടുക്കാന്‍ ആകാത്ത അവസ്ഥ.

മറവി രോഗം പൂര്‍ണമായി കാര്‍ന്നു തിന്നില്ലെങ്കിലും മനസ്സും നാവും ആഗ്രഹിക്കുന്ന വഴിയേ എത്തുന്നില്ല. നിറ കണ്ണുകളോടെയെ രാജീവിന്റെ പ്രൌഡ ഗംഭീരമായ കലാജീവിതം ഓര്‍ക്കാന്‍ കഴിയുകയുള്ളു.

രാജീവ് കളമശേരി എന്ന മിമിക്രി കലാകാരന്റെതാണ് ഈ ദുരവസ്ഥ.12 ആം വയസ്സിലാണ് രാജീവ് കളമശ്ശേരി തന്റെ കലാ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സ്‌കൂള്‍ നാടകങ്ങളിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളില്‍ ബാല നടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു.

നാടകങ്ങളില്‍ അഭിനേതാവായി മാത്രമല്ല സഹായി ആയും ഒരു കാലത്ത് അദ്ദേഹം പോയിരുന്നു. പിന്നീട് സിനിമയിലേക്കും തിരിഞ്ഞു. 25 ഓളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.

ഡോക്യൂമെന്ററികളില്‍ അസിസ്റ്റന്റ് ആയും സീരിയലുകളിലും പ്രവര്‍ത്തിച്ചിരുന്നു. ഏറെ സ്‌നേഹിച്ചിരുന്ന കലയില്‍ നിന്നും മുറിഞ്ഞു പോയ ഓര്‍മ്മകള്‍ രാജീവിനെ വിലക്കി. നമ്മുടെ മുന്‍ മുഖ്യമന്ത്രി എ. കെ ആന്റണിയെ അനുകരിച്ചു കൊണ്ടാണ് രാജീവ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. എ.കെ ആന്റണി, വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍ എന്നിവരെ അനുകരിച്ചും രാജീവ് കലാരംഗം പിടിച്ചടക്കിയിരുന്നു.

ഇപ്പോള്‍ പഴയതുപോലെ കൃത്യമായി ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റാതെയായി. വാക്കുകള്‍ മുറിഞ്ഞു പോകുന്നു. വാക്യങ്ങള്‍ ഓര്‍മയില്ല. കലാരംഗത്തു നിന്നും പിന്മാറിയതോടെ വരുമാനം നിലച്ചു. ഭാര്യയും നാലു പെണ്‍കുട്ടികളുമടങ്ങിയ കുടുംബം ജപ്തി ഭീഷണിയിലായി. മിമിക്രിയും സിനിമയുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന രാജീവിന് അപ്രതീക്ഷിതമായി വിശ്രമിക്കേണ്ടി വന്നെങ്കിലും മലയാളികള്‍ രാജീവിനെ മറന്നിട്ടില്ല.

ഇപ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ത്തു രാജീവ് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിരവധി വേദികളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള തനിക്ക് ഇനിയും അതിനു കഴിയണേ എന്നാണ് രാജീവിന്റെ പ്രാര്‍ത്ഥന. കുട്ടികളെ നന്നായി വളര്‍ത്തണം. അതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.