‘കൊണ്ടുപോകുന്ന പുരുഷന്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും’ സ്ത്രീയെ കുറിച്ച് കുറിപ്പ്

സ്ത്രീ എന്ന ഹിന്ദി പ്രേത സിനിമയെ കുറിച്ച് മനോജ് രവീന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘നവരാത്രി ദിനങ്ങളിലെ 3 ദിവസങ്ങളിലാണ് പ്രേതം വന്ന് പുരുഷന്മാരെ പിടിച്ചു കൊണ്ട് പോകുക പതിവ്. കൊണ്ടുപോകുന്ന പുരുഷുവിന്റെ ഉടുതുണി…

സ്ത്രീ എന്ന ഹിന്ദി പ്രേത സിനിമയെ കുറിച്ച് മനോജ് രവീന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘നവരാത്രി ദിനങ്ങളിലെ 3 ദിവസങ്ങളിലാണ് പ്രേതം വന്ന് പുരുഷന്മാരെ പിടിച്ചു കൊണ്ട് പോകുക പതിവ്. കൊണ്ടുപോകുന്ന പുരുഷുവിന്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും. സ്ത്രീ ഒരാളെ കൊണ്ടുപോയി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നത് അങ്ങനെയാണ്. പ്രേതത്തെ പറ്റിക്കാന്‍ ‘ഓ സ്ത്രീ കല്‍ ആനാ’ (ഹിന്ദി) ‘നാളെ ബാ’ (കന്നട) എന്ന് ചുമരുകളില്‍ എഴുതി വെക്കും. അത് കണ്ട് പ്രേതം മടങ്ങിപ്പോകും. അങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി മടങ്ങിപ്പോകുന്നതോടെ ആ വര്‍ഷത്തെ പ്രേതശല്യം തീരും. പക്ഷേ അബദ്ധവശാല്‍ ‘കല്‍’ എന്നത് മാഞ്ഞ് പോയാല്‍… വാചകത്തിന്റെ അര്‍ത്ഥം മാറി. ഇതാണ് സിനിമയുടെ അല്ലെങ്കില്‍ അന്ധവിശ്വാസത്തിന്റെ ചുരുക്കമെന്ന് മനോജ് കുറിക്കുന്നു.

സ്ത്രീ എന്ന ഹിന്ദി പ്രേത സിനിമ ചിലരെങ്കിലും കണ്ടിട്ടുണ്ടാകുമല്ലോ ? കാണാത്തവർ OTT യിൽ കാണണമെന്ന് റെക്കമെൻ്റ് ചെയ്യുന്നു. അത്ര പേടിക്കാനൊന്നുമില്ലാത്ത ഒരു തമാശ സിനിമയാണ് കൂടെയാണ് സ്ത്രീ.
.
ബാംഗ്ലൂർ പരിസരപ്രദേശത്തെ ഒരു യഥാർത്ഥ സ്ഥലത്തുള്ള വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് തുടക്കം മുതൽക്കേ കേൾക്കുന്നുണ്ട്. പക്ഷേ, ഈ സ്ഥലം ഏതാണെന്ന് മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
.
നവരാത്രി ദിനങ്ങളിലെ 3 ദിവസങ്ങളിലാണ് പ്രേതം വന്ന് പുരുഷന്മാരെ പിടിച്ചു കൊണ്ട് പോകുക പതിവ്. കൊണ്ടുപോകുന്ന പുരുഷുവിൻ്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും. സ്ത്രീ ഒരാളെ കൊണ്ടുപോയി എന്ന് മനസ്സിലാക്കാൻ പറ്റുന്നത് അങ്ങനെയാണ്. പ്രേതത്തെ പറ്റിക്കാൻ ‘ഓ സ്ത്രീ കൽ ആനാ’ (ഹിന്ദി) ‘നാളെ ബാ’ (കന്നട) എന്ന് ചുമരുകളിൽ എഴുതി വെക്കും. അത് കണ്ട് പ്രേതം മടങ്ങിപ്പോകും. അങ്ങനെ മൂന്ന് ദിവസം തുടർച്ചയായി മടങ്ങിപ്പോകുന്നതോടെ ആ വർഷത്തെ പ്രേതശല്യം തീരും. പക്ഷേ അബദ്ധവശാൽ ‘കൽ’ എന്നത് മാഞ്ഞ് പോയാൽ… വാചകത്തിന്റെ അർത്ഥം മാറി. ഇതാണ് സിനിമയുടെ അല്ലെങ്കിൽ അന്ധവിശ്വാസത്തിന്റെ ചുരുക്കം.
.
പോസ്റ്റ് ലക്ഷ്യം:- ബാംഗ്ലൂരിലെ ഈ സ്ഥലത്തെപ്പറ്റി അറിവുള്ളവർ പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വാരാന്ത്യത്തിൽ അൽപ്പസ്വൽപ്പം ഒഴിവ് സമയമുണ്ട്. അന്നേരം ഒരു പ്രേതവുമായി ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നു. മറ്റ് ദുരുദ്ദേശങ്ങൾ ഒന്നുമില്ല. സഹായിക്കുമല്ലോ ?