തന്നെ വിമർശിച്ച താരങ്ങൾക്കെതിരെ കേസ് കൊടുത്ത മൻസൂർ അലിഖാന് കോടതിയുടെ രൂക്ഷ വിമർശനം 

കഴിഞ്ഞ ദിവസമായിരുന്നു നടൻ മൻസൂർ അലിഖാന് തന്നെ വിമർശിച്ച താരങ്ങൾക്കെതിരെയും നടി ത്രിഷക്കെതിരെയും മാനനഷ്ടത്തിന് കോടതിയിൽ കേസ് നൽകിയിരുന്നത്, എന്നാൽ ഇപ്പോൾ വാദി പ്രതിയായി എന്ന കണക്കിനെ കോടതി നടനെതിരെ ഈ കാര്യത്തിൽ രൂക്ഷമായി…

കഴിഞ്ഞ ദിവസമായിരുന്നു നടൻ മൻസൂർ അലിഖാന് തന്നെ വിമർശിച്ച താരങ്ങൾക്കെതിരെയും നടി ത്രിഷക്കെതിരെയും മാനനഷ്ടത്തിന് കോടതിയിൽ കേസ് നൽകിയിരുന്നത്, എന്നാൽ ഇപ്പോൾ വാദി പ്രതിയായി എന്ന കണക്കിനെ കോടതി നടനെതിരെ ഈ കാര്യത്തിൽ രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ്, കേസ് നൽകേണ്ടത് നടി തൃഷ ആണെന്നാണ് മദ്രാസ് ഹൈ കോടതി വ്യക്തമാക്കിയിരിക്കുന്നത്. മൻസൂർ നടി തൃഷയ്ക്കും, ഖുശ്‌ബുവിനും നടൻ ചിരഞ്ജീവിക്കുമെതിരെ ആയിരുന്നു മനനഷ്ട്ടത്തിന് കേസ് ഫയൽ ചെയ്യ്തത്.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരം തരണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മൻസൂർ കേസ് ഫയൽ ചെയ്യ്തിരുന്നത്, തമാശയായി താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്യ്തു പ്രചരിപ്പിച്ചതെന്നും, ആ വീഡിയോ പൂർണമായി കാണാതെയാണ് തന്നെ വിമർശിച്ചതെന്നും ആയിരുന്നു നടന്റെ ഹർജിയിലെ വാക്കുകൾ.ലിയോ സിനിമയുടെ അഭിമുഖ്ത്തിൽ ആയിരുന്നു മൻസൂർ തൃഷയെ കുറിച്ച് അശ്ലീല പരാമർശം നടത്തിയത്.

ലിയോ യിൽ നായിക ആയി തൃഷ ആണെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗം താൻ ഉണ്ടാകുമെന്ന് ചിന്തിച്ചു എന്നാണ് നടൻ പറഞ്ഞത്, ഇതിനെതിരെ തൃഷ രംഗത്തു എത്തിയിരുന്നു, ഇനിയും മൻസൂറിന്റെ സിനിമകളിൽ അഭിനയിക്കില്ല എന്നും തൃഷ പറഞ്ഞു, തൃഷക്കൊപ്പം മറ്റു താരങ്ങളും മൻസൂറിനെ വിമർശിച്ചു രംഗത്തു എത്തിയിരുന്നു, കഴിഞ്ഞ ദിവസം വീണ്ടും മൻസൂർ തൃഷ്‌, ഖുശ്‌ബു, ചിരഞ്ജീവിക്കെതിരെയും മാനനഷ്ടത്തിന് കേസ് നൽകിയത് , എന്നാൽ ഇപ്പോൾ നടനെ രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ് കോടതി