മക്ബൂല്‍ സല്‍മാല്‍ ചിത്രം ‘റൂട്ട് മാപ്പ്’ ഒടിടിയിലെത്തി

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട് മാപ്പ്’ ഒടിടിയില്‍ റിലീസായി. സൈനപ്ലേ ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കി നവാഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത…

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട് മാപ്പ്’ ഒടിടിയില്‍ റിലീസായി. സൈനപ്ലേ ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കി നവാഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട്മാപ്പിന്റെ ചിത്രീകരണം തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു.

പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച റൂട്ട്മാപ്പ് കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങളാണ് പ്രമേയമാക്കിയിട്ടുള്ളത്.

അരുണ്‍ കായംകുളമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കര്‍മയും , അശ്വിന്‍ വര്‍മയും ചേര്‍ന്നാണ്. സുനിത സുനിലാണ് പി.ആര്‍.ഒ.