രണ്ടു ചരിത്രങ്ങളിൽ, ഒരേ വ്യക്തിയുടെ രണ്ട് മുഖങ്ങൾ അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരക്കാർക്ക് ദൈവത്തിന്റെ സ്ഥാനവും പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ വളരെ വൃത്തികെട്ടവനായ കടൽകൊള്ളക്കാരനും

മോഹനലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറുകോടി മുതൽമുടക്കിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഇപ്പോൾ ഈ ചരിത്രപരമായ ചിത്രത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ പ്രേമിയുടെ കുറിപ്പാണ് വൈറലായി മാറുന്നത് കുറിപ്പ് ഇങ്ങനെ :കൂടുതൽ…

മോഹനലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറുകോടി മുതൽമുടക്കിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഇപ്പോൾ ഈ ചരിത്രപരമായ ചിത്രത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ പ്രേമിയുടെ കുറിപ്പാണ് വൈറലായി മാറുന്നത് കുറിപ്പ് ഇങ്ങനെ :കൂടുതൽ പുസ്തകങ്ങൾ വായിച്ചപ്പോൾ അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരക്കാർക്ക് ദൈവത്തിൻ്റെ സ്ഥാനമാണെന്നും അതേ സമയം, പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ വളരെ വൃത്തികെട്ടവനായ കടൽകൊള്ളക്കാരനാണെന്നും മനസ്സിലായി. രണ്ടു ചരിത്രങ്ങളിൽ, ഒരേ ആളിൻ്റെ രണ്ട് മുഖങ്ങൾ.

കുറെ ചരിത്രം വായിച്ചപ്പോൾ എനിക്ക് കൂടുതൽ ചിന്താക്കുഴപ്പമായി ,ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല . – ചരിത്രത്തിൽ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. – എൻ്റെ മനസ്സിലെ വീരപുരുഷനെക്കുറിച്ചുള്ള അപൂർണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന് നടുവിലിരുന്നാണ് ഞാൻ എൻ്റെ മരക്കാറെ സങ്കൽപ്പിക്കാൻ തുടങ്ങിയത് .പൂരിപ്പിക്കപ്പെടേണ്ട ഒരു ജീവിതത്തെ ഞാൻ മനസിൽ കണ്ടു .എഴുതപ്പെട്ട ചരിത്രത്തിൻ്റെ പഴുതുകളിലൂടെ സഞ്ചരിച്ചു, സാമാന്യയുക്തി ഉപയോഗിച്ചു , മനുഷ്യബന്ധങ്ങളിലെ സാർവകാലികതയിൽ വിശ്വസിച്ചു ,ഇങ്ങനെയിങ്ങനെ എഴുതി വന്നപ്പോൾ 30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമായി മരക്കാർ . ഇത് ചരിത്രത്തിൻ്റെ തനി പകർപ്പല്ല ,മറിച്ച് ഒരു മുത്തശ്ശിക്കഥ പോലെ മരക്കാർ എന്ന വീരനായകനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ച് വച്ചിരിക്കുന്നു എന്നതാണ്.

ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല ,മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്. രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെ കുറിച്ചുള്ള വിമർശനമായിരുന്നു . ഗലീലിയൊ ടെലിസ്കോപ്പ് കണ്ടു പിടിച്ചത് 17-ാം നൂറ്റാണ്ടിലാണ് പിന്നെങ്ങിനെ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാൻ പറ്റും എന്നതായിരുന്നു ചോദ്യം . ഗലീലിയോ 17-ാം നൂറ്റാണ്ടിൽ കണ്ടു പിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണ് , അതിന് മുമ്പേ 13-ാം നൂറ്റാണ്ടിൽ തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ട് പിടിച്ചിരുന്നു . മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ് .