കഴിഞ്ഞ ദിവസമാണ് നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. താരം തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചത്. അശ്ലീലത നിറഞ്ഞ ചിത്രങ്ങളും പോസ്റ്റുകളുമാണ് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് താരം.
ഹാക്കര്‍ ലോഗ് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നാണെന്നും താരം പറഞ്ഞു. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു പിടിക്കാന്‍ സഹായിച്ചവര്‍ക്ക് താരം നന്ദിയും അറിയിച്ചു. എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കള്‍ക്ക് നന്ദി- വിഷ്ണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്നലെ മുതല്‍ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാന്‍ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെന്‍), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനില്‍ നിന്നാണ്, വിഷ്ണു ഉണ്ണികൃഷ്ണന് വ്യക്തമാക്കി.