ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ആ രംഗം ശുദ്ധ മണ്ടത്തരം, അജയ് വാസുദേവ് 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രം ആയിരുന്നു മാസ്റ്റർ പീസ്. ചിത്രത്തിൽ പ്രധാന വില്ലൻ ആയിരുന്നു ഉണ്ണി മുകന്ദൻ, ഉണ്ണി മുകന്ദനെ  സഹായിക്കാൻ എത്തുന്ന മറ്റൊരു വില്ലൻ ആണ് കലാഭവൻ ഷാജോൺ, ഇരുവരും…

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രം ആയിരുന്നു മാസ്റ്റർ പീസ്. ചിത്രത്തിൽ പ്രധാന വില്ലൻ ആയിരുന്നു ഉണ്ണി മുകന്ദൻ, ഉണ്ണി മുകന്ദനെ  സഹായിക്കാൻ എത്തുന്ന മറ്റൊരു വില്ലൻ ആണ് കലാഭവൻ ഷാജോൺ, ഇരുവരും പോലീസ് ഉദ്യോഗസ്ഥരുമാണ്, എന്നാൽ ഈ ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ അഭിനയിച്ച ഒരു സീൻ ശുദ്ധ മണ്ടത്തരം എന്ന് പറയുകയാണ് അജയ് വാസുദേവ്.

ഈ ചിത്രത്തിൽ  ഉണ്ണി മുകന്ദനും, ഷാജോണും തമ്മിലുള്ള രംഗത്തിൽ ഇവർ , അവർ നടത്തിയ കൊലയിലെ  പ്രതി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. അതാണ് ഒരു മണ്ടത്തരം പറ്റിയത്, ശരിക്കും അബദ്ധം അജയ് പറയുന്നു. അവരോടൊപ്പം രണ്ടു പോലീസുകാരെയും കൂടി ഉള്പെടുത്തിയിരുന്നെങ്കിൽ സംഭവം കൊള്ളാമായിരുന്നു, എന്നാൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല, ശരിക്കും ആ കൊലയുടെ പ്രതി ഉണ്ണി മുകുന്ദൻ ആണല്ലോ അജയ് പറയുന്നു.

എന്നാൽ ആ  കാര്യം പ്രേക്ഷകർ അറിയരുതല്ലോ എന്ന് വിചാരിച്ചാണ് അങ്ങനൊരു സീൻ കാണിച്ചത് എന്നാൽ അത് അബദ്ധം ആയിരുന്നു. ആ സീനിൽ ഉണ്ണിക്കും, ഷാജോണിനും ഇടയിൽ രണ്ടു പോലീസുകാരെയും കൂടി ഇടണം ആയിരുന്നു അത് ചെയ്യ്തില്ല അജയ് വാസുദേവ് പറയുന്നു.