ധനുഷ് ചിത്രത്തില്‍ നായകനായി മാത്യു തോമസ്!!

സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയ്ക്ക് ശേഷം വീണ്ടും കോളിവുഡിലേക്ക് മാത്യു. ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവതാരം മാത്യു നായകനായി എത്തുകയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.…

സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയ്ക്ക് ശേഷം വീണ്ടും കോളിവുഡിലേക്ക് മാത്യു. ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവതാരം മാത്യു നായകനായി എത്തുകയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

മാത്യു തോമസിന്റെ നായകനായുള്ള തമിഴ് സിനിമാ അരങ്ങേറ്റമാണ് ധനുഷ് ചിത്രത്തിലൂടെ. എ യൂഷ്വല്‍ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഈ വര്‍ഷം പുറത്തിറങ്ങിയ ലിയോയില്‍ മാത്യു ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. വിജയിയുടെ കഥാപാത്രത്തിന്റെ മകനായാണ് മാത്യു എത്തിയത്. വിജയിയുടെ കുട്ടിക്കാലവുമായി മികച്ച സാദൃശ്യമായിരുന്നു മാത്യുവിന്.

മാത്യുവിനൊപ്പം മലയാളത്തില്‍ നിന്നും അനിഖാ സുരേന്ദ്രന്‍, പ്രിയാ പ്രകാശ്, റാബിയ, പവീഷ്, വെങ്കി, രമ്യ എന്നിവരും ധനുഷ് ചിത്രത്തിലുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് നിലവുക്ക് എന്‍മേല്‍ എന്നടി കോപം. ഡിഡി3 എന്നായിരുന്നു സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയ പേര്. ധനുഷ് സംവിധാനം ചെയ്യുന്ന ഡി 50ന്റെ ഷൂട്ടിങ് ഡിസംബര്‍ 15ന് പൂര്‍ത്തിയായിരുന്നു.

2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മാത്യു സിനിമാ ലോകത്തേക്ക് എത്തിയത്. പിന്നീടെത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വണ്‍, നെയ്മര്‍ എന്നീ ചിത്രങ്ങളിലെല്ലാം മാത്യു ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു.