അതിനും അവസാനം ആയി, ഇത് ഈ കുടുംബത്തിനൊപ്പമുള്ള അവസാന ചിത്രം!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ…

meena latest post

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയാണ്. വളരെ ചുരുങ്ങിയ നടിമാർക്ക് മാത്രമാണ് തെന്നിന്ത്യയിൽ ഈ ഭാഗ്യം ലഭിക്കുന്നത്. വിവാഹത്തിന് ശേഷം അമ്മ റോളുകൾ മാത്രമാണ് നടിമാരെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നായിക തുല്യമായ കഥാപാത്രങ്ങളാണ് മീനയെതേടിയെത്തുന്നത്.മീന നായികയായി എത്തിയ ദൃശ്യം 2 വിനു മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദൃശ്യം 2 വിന്റെ തെലുങ് പതിപ്പിലും മീന തന്നെയാണ് നായികയായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മീന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ തെലുങ് റീമേക്ക് കഴിഞ്ഞ ദിവസം ആണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ടാണ് മീന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ കുടുംബത്തോടൊപ്പമുള്ള അവസാനത്തെ ദിനമായിരുന്നു ഇന്ന്. നിങ്ങളെ അത്ഭുതപ്പെടുത്താനും അമ്പരപ്പിക്കാനും വീണ്ടും തിരിച്ച് വരും’ എന്നുമാണ് താരം കുറിച്ചത്. അത് കൂടാതെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്ന ജിത്തു ജോസഫിനും ചിത്രം നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനും താരം നന്ദി അറിയിച്ചു. മലയാളത്തിൽ ഇളയ മകൾ ആയി എത്തിയ എസ്തർ അനിൽ തന്നെയാണ് തെലുങ്കിലും അതെ വേഷത്തിൽ എത്തുന്നത്.

മലയാളം ചിത്രം നിർമ്മിച്ച ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് തെലുങ്കു ചിത്രവും നിർമ്മിക്കുന്നത്. തെലുങ്കിൽ മോഹൻലാലിന്റെ കഥാപാത്രമായി എത്തുന്നത് വെങ്കിടേഷ് ആണ്. മീനയുടെ പോസ്റ്റ് പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.