സിനിമയിലെ ആ ഒരു കാര്യത്തിൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ല!

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത…

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്,namitha pramod about equality

ഇപ്പോൾ സിനിമയിൽ തനിക്ക് വിശ്വാസം ഇല്ലാത്ത കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നമിത. സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ തനിക്ക് വലിയ വിശ്വാസമില്ലെന്നാണ്  നമിത പറഞ്ഞത്. ‘നമ്മുടെ ജീവിതത്തിൽ ഒരുപാട് പേരെ നമ്മൾ ദിവസവും കാണാറുണ്ട്. അവരെല്ലാം തന്നെ വ്യത്യസ്ഥ സ്വഭാവമുള്ളവരും ആണ്. നമ്മൾ കാണുന്ന എല്ലാവരും നന്മ നിറഞ്ഞവർ ആയിരിക്കണം എന്നൊന്നും ഇല്ലല്ലോ. ഓരോരുത്തര്‍ക്കും അവരുടേതായ ഡാര്‍ക്ക് സൈഡ് ഉണ്ട്. ഒരു  സിനിമയാകുമ്പോള്‍ അതിൽ എല്ലാവരുടെയും നല്ല സ്വഭാവങ്ങൾ മാത്രം കാണിക്കാൻ കഴിയില്ലല്ലോ. അത് കൊണ്ട് തന്നെ നെഗറ്റീവ് സ്വഭാവങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതിൽ ഒന്നും പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കാൻ നമുക്ക് കഴിയുന്ന കാര്യം അല്ല. അത് കൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുന്നിൽ നല്ല പോലെ കാണിക്കുമ്പോൾ അതൊന്നും പൊളിറ്റിക്കലി ശരിയല്ല എന്ന് കുറച്ച് പേർക്കെങ്കിലും തോന്നാറുണ്ട്. എന്നാൽ യാഥാർഥ്യം മനസ്സിൽ ആക്കുമ്പോൾ അതൊരു തോന്നൽ മാത്രം  ബോധ്യപ്പെടും.