ഈ വര്‍ഷത്തെ ആദ്യ അതിഥി, മീനയുടെ വാക്കുകള്‍ വൈറല്‍

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങിയ ഭാഷകളിലെല്ലാം തന്റെ നായികാസാന്നിധ്യം അറിയിച്ച നായികയാണ് മീന. മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങളെല്ലാം ഇവിടെ സൂപ്പര്‍ഹിറ്റാകാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന…

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങിയ ഭാഷകളിലെല്ലാം തന്റെ നായികാസാന്നിധ്യം അറിയിച്ച നായികയാണ് മീന. മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങളെല്ലാം ഇവിടെ സൂപ്പര്‍ഹിറ്റാകാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീനയാണ്. ഇപ്പോഴിതാ തന്റെ വീട്ടില്‍ 2022 ല്‍ ആദ്യമായി എത്തിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് താരം.


2022 ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി. മിസ്റ്റര്‍ കൊറോണ. അതിന് എന്റെ മുഴുവന്‍ കുടുംബത്തെയും ഏറെ ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ ഇവിടെ നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിച്ചിരിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ.’, മീന സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ്.