നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി, മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴും ആരാധകര്‍ നെഞ്ചേറ്റി നടക്കുന്ന താരത്തിന്റെ കരിയറിലും ഒരു മോശം അവസ്ഥയുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു.…

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴും ആരാധകര്‍ നെഞ്ചേറ്റി നടക്കുന്ന താരത്തിന്റെ കരിയറിലും ഒരു മോശം അവസ്ഥയുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.
എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.