മലയാള സിനിമയോട് തനിക്ക് കടുത്ത അസൂയ ആണ് അതിനൊരു കാരണം ഉണ്ട്, നാസർ

തമിഴിലും, മലയാളത്തിലും ഒരുപോലെ മികവുണർത്തിയ നടൻ നാസർ ഇപ്പോൾ തനിക്ക് മലയാള സിനിമയോട് കടുത്ത അസൂയ ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തുറന്നു പറയുകയാണ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖ്ത്തിൽ. സത്യം പറഞ്ഞാൽ തനിക്ക് മലയാള സിനിമയോട് കടുത്ത അസൂയ ആണ് ഉണ്ടാകുന്നത്. കാരണം ഇവിടുത്തെ കണ്ടന്റ് പറഞ്ഞറിയിക്കാൻ കഴിയില്ല, താൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിക്കുന്ന സമയത്തു ആണ് ഭരതന്റെയും , എം ഡി യുടെയും, പത്മരാജന്റെയും സിനിമകൾ വരുന്നത്

അവരുടെ സിനിമകളിലെ ഉള്ളടക്കങ്ങൾ എത്ര സുന്ദരം ആണ്, അതുപോലെ മലയാളിപ്രേക്ഷകർ ഒരുപാടു സഹിഷ്ണത ഉള്ളവരാണ്, കാരണം ഇപ്പോൾ ഫഹദിന്റെ ട്രാൻസ് പോലെയുള്ള സിനിമകൾ മറ്റൊരു സ്‌റ്റേറ്റ്കളിൽ എടുക്കില്ല, സിനിമ വേറെ യാഥാർഥ്യം വേറെ അത് പ്രേക്ഷകർക്ക് അറിയാം നാസർ പറയുന്നു.

മലയാളത്തിലെ മുൻനിര താരങ്ങൾ പോലും ഇമേജ് നോക്കാതെ അഭിനയിക്കും അതുകൊണ്ടു തന്നെ അവരുടെ കഥപാത്രങ്ങൾ എങ്ങേനെയാണന്നു പോലും പ്രവചിക്കാൻ കഴിയില്ല. എന്റെ ഈ യാത്ര തുടങ്ങിയിട്ട് ഏകദേശം 35  വര്ഷം ആയി അന്നും ഇന്നും മനോഹരം തന്നെയാണ് നടൻ പറഞ്ഞു. അതുപോലെ തനിക്ക് മലയാളം സിനിമ ചെയ്യുമ്പോൾ നല്ല കംഫർട്ട് ആയി തോന്നാറുണ്ട് നാസർ പറയുന്നു.