മമ്മൂട്ടി സാർ എന്നെ ശരിക്കും കരയിപ്പിച്ചു! ഹൃദയത്തിൽ സ്പർശിച്ച സിനിമ അതാണ്; മീനാക്ഷി 

കുറച്ചു സിനിമകളിൽ അഭിനയിച്ച നടി മീനാക്ഷി ഇപ്പോളും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്, ഇപ്പോൾ മമ്മൂട്ടി ചിത്രം കണ്ടു കരഞ്ഞു എന്ന് പറയുകയാണ് നടി,മലയാളസിനിമകള്‍ അങ്ങനെ കാണാറില്ല. അവസാനമായി കണ്ട കാതൽ  സിനിമ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു,മമ്മൂട്ടി…

കുറച്ചു സിനിമകളിൽ അഭിനയിച്ച നടി മീനാക്ഷി ഇപ്പോളും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്, ഇപ്പോൾ മമ്മൂട്ടി ചിത്രം കണ്ടു കരഞ്ഞു എന്ന് പറയുകയാണ് നടി,മലയാളസിനിമകള്‍ അങ്ങനെ കാണാറില്ല. അവസാനമായി കണ്ട കാതൽ  സിനിമ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു,മമ്മൂട്ടി സാര്‍, നിങ്ങള്‍  വല്ലാതെ കരയിപ്പിച്ചു. അത്ര മികച്ച പെര്‍ഫോമന്‍സായിരുന്നു കാതല്‍ എന്ന സിനിമയില്‍.അങ്ങനെ പെട്ടെന്നൊന്നും കരയാത്ത ഒരാളാണ് പക്ഷെ  കാതല്‍ കണ്ട് ഒരുപാട് കാലത്തിന് ശേഷം കരഞ്ഞു മീനാക്ഷി പറയുന്നു

തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ച സിനിമആയിരുന്നു കാതൽ. വെള്ളിനക്ഷത്രം എന്ന സിനിമ ആയിരുന്നു തന്റെ കരിയർ മാറ്റിയ ചിത്രം, അതുപോലെ മമ്മൂട്ടിക്കൊപ്പം ബ്ലാക്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു,  മീനാക്ഷി,ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, കാതലിനു മുൻപ്  കണ്ടത്  മറ്റൊരു മമ്മൂട്ടിചിത്രമായ  ഒരേ കടല്‍ ആയിരുന്നു

ആ സിനിമയിലെ അഭിനയത്തിന് മമ്മൂക്ക ഒരു നാഷണല്‍ അവാര്‍ഡ് നേടിയിരുന്നെങ്കില്‍ എന്ന് താൻ  ആഗ്രഹിച്ചുവെന്നും മീനാക്ഷി പറയുന്നു.എന്നാൽ താൻ സിനിമയിൽ നിന്നും വിട്ടുമാറിയത്   സ്വന്തം ചോയ്‌സ് ആയിരുന്നു. തന്റേതായിട്ടുള്ള ഒരു ലൈഫിന് വേണ്ടിയായിരുന്നു. ഈ സമയം വരെ അതില്‍ ഒട്ടും നഷ്ടബോധം തോന്നിയിട്ടില്ല. തന്റെ  ലൈഫില്‍  ഹാപ്പിയാണ്.  ഏറ്റവും പ്രാധാന്യം നല്‍കുന്നതും അതിനാണ് എന്നും  മീനാക്ഷി പറഞ്ഞു.