‘ആടുജീവിത’ത്തിന് താൻ ആദ്യം സമീപിച്ചത്, വിക്രത്തിന്റെയും, സൂര്യയുടെയും അടുത്ത്, പക്ഷെ നജീബ് ആകാൻ തയ്യാറായത് പൃഥ്വിരാജ്; ബ്ലെസ്സി 

ആടുജീവിതം എന്ന സിനിമയിലെ അഭിനയിത്തിന് പൃഥ്വിരാജിന് ഒരുപാട് അഭിനന്ദനങൾ ആണ് ലഭിക്കുന്നത്, ആദ്യം നജീബ് ആകാൻ താൻ പൃഥ്വിരാജിന് അടുത്തല്ല എത്തിയതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ബ്ലെസ്സി, തമിഴ് താരങ്ങളായ വിക്രമിനെയും സൂര്യയെയുമാണ് ബ്ലെസി…

ആടുജീവിതം എന്ന സിനിമയിലെ അഭിനയിത്തിന് പൃഥ്വിരാജിന് ഒരുപാട് അഭിനന്ദനങൾ ആണ് ലഭിക്കുന്നത്, ആദ്യം നജീബ് ആകാൻ താൻ പൃഥ്വിരാജിന് അടുത്തല്ല എത്തിയതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ബ്ലെസ്സി, തമിഴ് താരങ്ങളായ വിക്രമിനെയും സൂര്യയെയുമാണ് ബ്ലെസി ആദ്യം സമീപിച്ചത്,എന്നാൽ ഇരുവരും നജീബ് എന്ന കഥാപത്രത്തെ ഉപേക്ഷിച്ചതിന് ശേഷമാണ് രാജു ഈ കഥപാത്രം ചെയ്യാൻ മുന്നോട്ട് വന്നത്, ആദ്യം ആടുജീവിതത്തിന്റെ കഥ പറഞ്ഞത് വിക്രമിനോട് ആയിരുന്നുബ്ലെസ്സി പറയുന്നു

എന്നാൽ വിക്രമിന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ ലോങ് ഷെഡ്യൂൾ കാരണം ചെയ്യാൻ പറ്റിയില്ല. ആ സമയത്ത് ശങ്കർ പടത്തിന് വേണ്ടി വലിയൊരു ഷെഡ്യൂൾ വിക്രം  മാറ്റിവച്ചിരുന്നു. അങ്ങനെയാണ് ആടുജീവിതം  ചെയ്യാൻ കഴിയാഞ്ഞത്, പിന്നീട് സൂര്യ യോടും ഈ കഥ പറഞ്ഞു. അതുപോലെ ഇതിനെ ഒരുപാട് ശാരീരിക  തയ്യറെടുപ്പുകൾ ആവശ്യമെന്നും പറഞ്ഞിരുന്നു, എന്നാൽ ശാരീരികമായി ഒരുപാട് മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു.

ഈ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ മറ്റൊരു  സിനിമ ചെയ്‌തിരുന്നു. വാരണം ആയിരം സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം കൂടി ആയിരുന്നു അത്. അങ്ങനെയാണ്സൂര്യ ഈ  ചിത്രം ഉപേക്ഷിച്ചത ,അങ്ങനെയാണ് പൃഥ്വിരാജിലേക്ക് എത്തുന്നത്.  ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പൃഥ്വിയും ഇനി ഒരിക്കലും തയ്യാറാകില്ല. അത്രത്തോളം കാര്യങ്ങൾ തന്റെ ശരീരത്തിൽ പൃഥ്വിരാജ്  നടത്തിയെന്നും ബ്ലെസ്സി പറയുന്നു