മീനാക്ഷി ഇനി കോളേജ് കുമാരി!! അച്ഛന്‍ പഠിച്ച അതേ കോളേജില്‍ ചേര്‍ന്ന് താരം

ബാലതാരമായെത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതാരകയായും മിനിസ്‌ക്രീനിലും താരം സജീവമാണ്. അഭിനയത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് താരം. ഈ വര്‍ഷമാണ് താരം പ്ലസ്ടു പാസായത്. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷി വിജയിച്ചത്. ഇപ്പോഴിതാ ബിരുദ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് താരം. തന്റെ അച്ഛന്‍ പഠിച്ച അതേ കോളേജിലാണ് മീനാക്ഷിയും ചേര്‍ന്നിരിക്കുന്നത്.

അച്ഛന്‍ അനൂപ് പഠിച്ച മണര്‍കാട് സെന്റ് മേരീസ് കോളജിലാണ് താരം ചേര്‍ന്നിരിക്കുന്നത്. ഇംഗ്ലിഷ് സാഹിത്യത്തിലാണ് മീനാക്ഷി ചേര്‍ന്നത്. അച്ഛനൊപ്പമാണ് താരം കോളേജിലേക്ക് എത്തിയത്. ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്.

1992-94 കാലത്താണ് അനൂപ് ഇതേ കോളേജില്‍ പഠിച്ചത്. ഗ്രാമത്തിന്റെ സ്വച്ഛതയില്‍, അച്ഛന്റെ പ്രിയ കലാലയത്തില്‍ പഠിക്കുക എന്നത് ആഗ്രഹമായിരുന്നെന്ന് മീനാക്ഷി പറയുന്നു. മണര്‍കാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളായി. കോളജെന്ന പുത്തന്‍ ലോകത്തിന്റെ ത്രില്ലിലായിരുന്നു മീനാക്ഷി.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ഥ പേര്.’അമര്‍, അക്ബര്‍, ആന്‍ണി’യിലെ പാത്തുവായാണ് താരം സിനിമാലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് മോഹന്‍ലാലിന്റെ ‘ഒപ്പം’, ‘ജമ്‌നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയില്‍, ഒട്ടകം’ എന്നിവയിലെല്ലാം താരം ബാലതാരമായെത്തിയിട്ടുണ്ട്.