നെപ്പോട്ടിസം ടേക്ക് ഓവർ! മീനാക്ഷി ദിലീപിനൊപ്പം കുഞ്ഞാറ്റ യുടെ ചിത്രങ്ങൾ വൈറൽ , ഈ കൂട്ടുകെട്ട് മുമ്പുണ്ടായിരുന്നോ എന്ന് ആരാധകർ 

ദിലീപ് ,മഞ്ജുവാര്യർ താരദമ്പതികളുടെ  മകൾ മീനാക്ഷി ദിലീപും, മനോജ് കെ ജയൻ ,ഉർവശി താരദമ്പതികളുടെ മകൻ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റയും തമ്മിൽ ഒത്തുചേർന്ന ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,…

ദിലീപ് ,മഞ്ജുവാര്യർ താരദമ്പതികളുടെ  മകൾ മീനാക്ഷി ദിലീപും, മനോജ് കെ ജയൻ ,ഉർവശി താരദമ്പതികളുടെ മകൻ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റയും തമ്മിൽ ഒത്തുചേർന്ന ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മീനാക്ഷി ആണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാ൦ സ്റ്റോറിയിലൂടെ  പങ്കുവെച്ചിരിക്കുന്നത്, ഫോട്ടോ ക്രഡിറ്റ് കുഞ്ഞാറ്റ എന്ന്  തേജലക്ഷ്മി ജയൻ ആണ് നൽകിയിരിക്കുന്നത്. ഒരു കഫേയിൽ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയിരിക്കുന്നത്

മീനാക്ഷി തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്, നെപ്പോട്ടിസം ടേക്ക് ഓവർ എന്ന അടികുറിപ്പോടെയാണ് കുഞ്ഞാറ്റ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്, ഇങ്ങനൊരു കൂട്ടുകെട്ട് മുന്പുണ്ടായിരുന്നോ ഇവർ തമ്മിൽ എന്നാണ് ആരാധകർ ചോദിക്കുന്നതും.

ഇരുവരും ഇതുവരെയും സിനിമയിൽ എത്തിയിട്ടില്ല, ഇനിയും ഇവർ സിനിമയിലെത്തുമെന്ന പ്രതീക്ഷയോടെയാണ് ആരാധകർ, വിദേശത്ത് പഠനം പൂർത്തിയാക്കി കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്, മീനാക്ഷി ഇപ്പോൾ എം ബി ബി എസ് കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യുകയാണ്