നമിതയെ ഡാൻസ് പഠിപ്പിച്ച് മീനാക്ഷി, അതി മനോഹരം എന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

നമിതയെ ഡാൻസ് പഠിപ്പിച്ച് മീനാക്ഷി, അതി മനോഹരം എന്ന് ആരാധകരും!

meenakshi dileep and namitha

ഇൻസ്റ്റാഗ്രാമിൽ നമിത ആണ് ഇപ്പോൾ രണ്ടു ദിവസങ്ങളായി താരമായി മാറിയിരിക്കുന്നത്. നമിതയുടേതായി ഇറങ്ങിയ മനോഹരമായ ഒരു നൃത്തമാണ് അതിന്റെ കാരണവും. ആദ്യം നൃത്തം കണ്ടു  ആരാധകർ ആസ്വദിച്ചിട്ട് നമിതയുടെ പോസ്റ്റ് വായിക്കുമ്പോൾ ആണ് മറ്റൊരു സർപ്രൈസ് കൂടി മനസ്സിലാകുന്നത്. നമിതയുടെ നൃത്തം കൊറിയോഗ്രാഫ് ചെയ്തത് മീനാക്ഷി ദിലീപ് ആണെന്നുള്ളത്. മുൻപ് മീനാക്ഷി ഇത് പോലെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ നൃത്തം ചെയ്യാൻ മാത്രം അല്ല, നൃത്തം പഠിപ്പിക്കാനും താൻ മിടുക്കി ആണെന്ന് മീനാക്ഷി ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. നിരവധി പേരാണ് നമിതയ്ക്കും മീനാക്ഷിക്കും അഭിനന്ദനങ്ങളുമായി എത്തിയത്.

നമിത നല്ലൊരു നർത്തകി ആണെന്ന് താരം മുൻപും തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ ദിവസം അതി മനോഹരമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പുറത്ത് വിട്ടത്. തന്റെ നൃത്തം കൊറിയോഗ്രാഫി ചെയ്തത് മീനാക്ഷി ആണെന്ന് നമിത തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. മീനാക്ഷിക്ക് ഈ കഴിവ് കൂടി ഉണ്ടെന്നു അറിഞ്ഞില്ല, രണ്ടുപേരും കലക്കി, തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകർ നൃത്ത വീഡിയോയ്ക്ക് നൽകുന്നത്. നമിതയും മീനാക്ഷിയും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ രണ്ടു പേരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ഇവർ പങ്കുവെക്കുന്ന ചിത്രത്തിന് ലഭിക്കുന്നത്. രണ്ടു പേരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോയ്ക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്. ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്,

Trending

To Top
Don`t copy text!