ഇതൊരു മോശ൦ പ്രവണത! മുഖത്ത്  നോക്കി ഷൂട്ട് ചെയ്യുക ,അല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ ഷൂട്ട് ചെയ്യ്തു എന്തിനാണ്  ഇടുന്നത്, മീനാക്ഷി രവീന്ദ്രൻ 

മിനിസ്ക്രീൻ രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ, ഇപ്പോൾ താരത്തിനെതിരെ എത്തുന്ന നിരന്തരമുള്ള ബോഡി ഷെയ്മിംഗും ,സദാചാര ആക്രമണത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, ഈ അടുത്തിടക്ക് നടി പച്ചനിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തന്റെ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലെത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും തെറ്റായ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു, ഇതിനെതിരെയാണ് താരം ഇപ്പോൾ പ്രതികരിക്കുന്നത്, വസ്ത്ര ധാരണം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്

തന്റെ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വിഡിയോ എല്ലായിടത്തും  ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ തന്റെ പ്രൈവറ്റ് പാര്‍ട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്. വിഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടായി തോന്നും. അതിലേക്ക് സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവര്‍ അത് പോസ്റ്റ് ചെയ്യുന്നു എന്നാണ് മീനാക്ഷി പറയുന്നത്.

എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്ത് നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയാതെ എന്തിനാണ് ആവശ്യമില്ലാതെ സൈഡില്‍ കൂടിയും താഴെക്കൂടിയും മുകളില്‍ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷന്‍ ആക്കി ഇടുന്നത്  മീനാക്ഷി ചോദിക്കുന്നു. അങ്ങനുള്ളതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പേഴ്‌സണൽ അറ്റാക്കിലേക്ക് കടക്കുകയാണെന്നും മീനാക്ഷി പറയുന്നു.ഇങ്ങനെയുള്ളവരെ എത്ര പറഞ്ഞാലും അവർ നന്നാകില്ല മീനാക്ഷി പറയുന്നു