തമിഴ് താരം അർജുൻ ദാസ് ഇനിയും മലയാളത്തിലേക്ക്! സംവിധായകൻ  അഹമ്മദ് കബീറിനൊപ്പം 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ഹിറ്റ് ചിത്രങ്ങളിൽ ശ്രെദ്ധേയനായ അർജുൻ ദാസ് ഇനിയും മലയാളത്തിലേക്ക് എത്തുകയാണ്  അതും സംവിധായകൻ അഹമ്മദ് കബീറിനൊപ്പം, കൈതി, വിക്ര൦ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അർജുൻ ദാസ് ശ്രെദ്ധേയമായ…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ഹിറ്റ് ചിത്രങ്ങളിൽ ശ്രെദ്ധേയനായ അർജുൻ ദാസ് ഇനിയും മലയാളത്തിലേക്ക് എത്തുകയാണ്  അതും സംവിധായകൻ അഹമ്മദ് കബീറിനൊപ്പം, കൈതി, വിക്ര൦ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അർജുൻ ദാസ് ശ്രെദ്ധേയമായ വേഷങ്ങൾ ആയിരുന്നു ചെയ്യ്തത്, നടന്റെ ആദ്യ മലയാള ചിത്രമായിരിക്കും ഈ ചിത്രം, ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഹിഷാ൦ വഹാബാണ്

ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ,അല്ലെങ്കിൽ അണിയറപ്രവർത്തകരെ കുറിച്ചോ ഇതുവരെയും പുറത്തുവിട്ടട്ടില്ല, ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചെത്തുന്ന ഒരു സൂചന എന്നത്, ഇതൊരു പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് എന്നാണ്, അതുപോലെ ചിത്രത്തിൽ ഒട്ടേറെ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു എന്നാണ്,

ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ അണിയറപ്രവര്തകര് അറിയിക്കുന്നതാണെന്നാണ് റിപോർട്ടുകൾ പറയുന്നത്, ചിത്രം ഈ വര്ഷം തന്നെ ചിത്രീകരണം നടത്തിയേക്കുമെന്നും പറയുന്നു, ജൂൺ, മധുരം എന്നി ചിത്രങ്ങൾക്ക് ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന മറ്റൊരു പ്രണയ ചിത്രമാണിത്